
Actor
ചന്തുവിന് ആശംസകളുമായി മണികണ്ഠൻ ആചാരി; സംഭവം ഇങ്ങനെ
ചന്തുവിന് ആശംസകളുമായി മണികണ്ഠൻ ആചാരി; സംഭവം ഇങ്ങനെ
Published on

67-ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത് ഇന്നലെയാണ്. അതിൽ ഏറ്റവും വലിയ വിജയമെന്നത് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് മോഹൻലാലും പ്രിയദർശനും ഒന്നിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം സിനിമയുടേതാണ്. മലയാളത്തിൽ നിന്ന് നിരവധി സിനിമകള്‍ക്ക് ഇക്കുറി ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഇപ്പോഴിതാ സിനിമയിൽ അഭിനയിച്ച മാസ്റ്റര്‍ അശ്വന്ദ് കെ ഷായ്ക്ക് ആശംസകളുമായി നടൻ മണികണ്ഠൻ ആചാരി എത്തിയിരിക്കുകയാണ്. ”ഇത് അശ്വന്ദ് കെ ഷാ, ഞങ്ങളുടെ നാടിന്റെ അഭിമാനം. തൃപ്പൂണിത്തുറയുടെ പുത്തൻ താരോദയം.
അഭിനയിച്ച മൂന്ന് ചിത്രങ്ങൾക്കും അംഗീകാരങ്ങൾ. ആദ്യ ചിത്രം ജയരാജ് സാർ സംവിധാനം ചെയ്ത “ഒറ്റാൽ ” എന്ന ചിത്രത്തിൽ മികച്ച പ്രകടനത്തിന് സുവർണ ചകോരം അവാർഡ് . “ലാലി ബേല” എന്ന രണ്ടാമത്തെ ചിത്രത്തിന് കേരളാ സംസ്ഥാന അവാർഡ് പ്രത്യേക പരാമർശം.
മൂന്നാമത്തെ ചിത്രമായ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമായ പ്രിയദർശൻ സാർ സംവിധാനം ചെയ്ത മോഹൻലാൽ സാർ നായകനായി അഭിനയിച്ച “മരക്കാർ അറബിക്കടലിന്റെ സിംഹം ” എന്ന ചിത്രത്തിൽ ഭാഗമാവാനും ഞങ്ങളുടെ ചന്ദു കുട്ടന് കഴിഞ്ഞു.
അശ്വന്ദ് കെ ഷാ എന്ന ചന്തു എന്രെ സുഹൃത്തും സഹോദരതുല്യനും നാടക പ്രവർത്തകനും കോ ആക്ടറുമായ ഷാബു കെ മാധവന്റെയും ഷാന്രീ വീ രാജിന്റെയും മകനാണ്. ചന്തുവിന് എന്റെ എല്ലാ ആശംസകളും. തൃപ്പൂണിത്തുറയുടെ പ്രതീക്ഷയാണ്, മലയാള സിനിമക്ക് ഒരു വാഗ്ദാനവുമാണ് അശ്വന്ദ് കെ ഷാ”, മണികണ്ഠൻ ആചാരി ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.
malayalam
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഫഹദ് ഫാസിൽ നായകനായി എത്തിയ ‘ആവേശം’ എന്ന സിനിമയിലെ കുട്ടി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരം മിഥുൻ വിവാഹിതനായി. തിരുവനന്തപുരം...