Connect with us

മകന് ആശംസകളുമായി സീരിയല്‍ താരം ജിഷിന്‍

Actor

മകന് ആശംസകളുമായി സീരിയല്‍ താരം ജിഷിന്‍

മകന് ആശംസകളുമായി സീരിയല്‍ താരം ജിഷിന്‍

താരങ്ങള്‍ ആയത് കൊണ്ട് തന്നെ ജിഷിന്റെയും വരദയുടെയും മകന്‍ ജിയാന്‍ എല്ലാവര്‍ക്കും സുപരിചിതനാണ്. ഇപ്പോഴിതാ മകന്റെ നാലാം പിറന്നാളിന് ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ തലേ ദിവസം തന്നെ കേക്ക് മുറിച്ച് ആഘോഷിക്കുന്ന ഫോട്ടോയുമുണ്ട്.

മാത്രമല്ല ഇത്തവണയും ഷൂട്ടിങ്ങ് തിരക്കുകള്‍ കാരണം പങ്കെടുക്കാന്‍ കഴിയാതെ പോയതിന്റെ സങ്കടം കൂടി താരം സൂചിപ്പിച്ചിട്ടുണ്ട്. അച്ഛനും അമ്മയും സീരിയലില്‍ തിളങ്ങി നില്‍ക്കുന്നത് പോലെ മകന്‍ സോഷ്യല്‍ മീഡിയ പേജുകളിലാണ്.

പലപ്പോഴും ജിയാനെ കുറിച്ചുള്ള വിശേഷങ്ങളാണ് ജിഷിന്‍ പങ്കുവെക്കാറുള്ളത്. അവന്റെ കുസൃതികളും സ്‌നേഹവുമൊക്കെ പ്രേക്ഷകര്‍ക്കും പരിചിതമാണ്. ‘ഇന്ന് എന്റെ കുട്ടിക്കുറുമ്പന്‍ ജിയാന്റെ നാലാം പിറന്നാള്‍. നാല് വയസ്സിന്റെ നട്ടപ്രാന്ത് മൂത്ത് നിക്കുന്ന എന്റെ കുസൃതിക്കുടുക്ക.

എപ്പോഴും എന്റെ വിധിയാണ് മോന്റെ പിറന്നാളിന് കൂടാന്‍ പറ്റാതെ വരുന്നത്. പതിവ് പോലെ ഇപ്രാവശ്യവും ഷൂട്ട് കുടുങ്ങി. പക്ഷെ ഇത്തവണ ഞാന്‍ വിട്ടില്ല. ഷൂട്ടിനു പുറപ്പെടുന്നതിനു മുന്‍പ് ഇന്നലെ രാത്രി തന്നെ ഹസ്‌തോ റെസ്‌റ്റോ കഫെയില്‍ ചെന്നു കേക്ക് കട്ട് ചെയ്ത് അവനാവശ്യമുള്ള കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുത്ത് ആഘോഷിച്ചു.

എന്റെ കുഞ്ഞിന് പിറന്നാള്‍ ആശംസകള്‍. ലവ് യൂ..’ എന്നുമാണ് ജിഷിന്‍ എഴുതിയിരക്കുന്നത്. ഒന്നിലധികം സീരിയലുകളില്‍ അഭിനയിക്കുന്നതിന്റെ തിരക്കിലാണ് ജിഷിനും വരദയും. ഫ്‌ളവേഴ്‌സ് ചാനലില്‍ പുതിയതായി ആരംഭിക്കുന്ന മൂടല്‍മഞ്ഞ് എന്ന പരമ്പരയില്‍ നായികയാവുന്നത് വരദയാണ്. രസകരമായ കാര്യം ഉച്ചയ്ക്ക് സംപ്രേക്ഷണം ചെയ്യുന്ന സീരിയലാണ് ഇതെന്നുള്ളതാണ്. വര്‍ണപ്പകിട്ട്, പൂക്കാലം വരവായി, ജീവിതനൗക, തുടങ്ങി നിരവധി സീരിയലുകളിലാണ് ജിഷിന്‍ അഭിനയിക്കുന്നത്.

malayalam

More in Actor

Trending