
Malayalam
‘ഇതിന്റെ പേരാണ് അസൂയ’ ; മജ്സിയയ്ക്കും രമ്യയ്ക്കും എതിരെ ട്രോള്‍ പൂരം
‘ഇതിന്റെ പേരാണ് അസൂയ’ ; മജ്സിയയ്ക്കും രമ്യയ്ക്കും എതിരെ ട്രോള്‍ പൂരം
Published on

ബീഗ് ബോസ് മലയാളം സീസണ് 3 മനോഹരമായ ടാസ്കുകകൾ കൊണ്ടാണ് ഇപ്പോൾ ശ്രദ്ദേയമാകുന്നത്. ഇന്നലെ കളിയാട്ടം എന്ന ടാസ്ക് അവസാനിക്കുകയുണ്ടായി. വീക്കിലി ടാസ്ക്കിലേയും പോയവാരത്തിലേയും മികച്ച പ്രകടനം കാഴ്ചവച്ചവരെന്ന നിലയില്‍ മൂന്ന് പേരെയാണ് ഇത്തവണ ക്യാപ്റ്റന്‍സി ടാസ്ക്കിനായി തിരഞ്ഞെടുത്തത്. മീശമാധവനായി തിളങ്ങിയ മണിക്കുട്ടന്, രാജ്യമാണിക്യം ആയ കിടിലം ഫിറോസ്, യക്ഷിയായ റിതു മന്ത്ര എന്നിവരാണ് ക്യാപ്റ്റന്‍സിക്കായി സഹ മത്സരാർത്ഥികൾ തിരഞ്ഞെടുത്തിരിക്കുന്നത്.
ഈ ആഴ്ചയിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് പൊതുവെ റിതുവിന്റെ പ്രകടനത്തെ വിലയിരുത്തുന്നത്. കഴിഞ്ഞ കാഴ്ചകളിലെല്ലാം പിന്നില്‍ നിന്ന റിതു യക്ഷിയായി നടത്തിയ പ്രകടനം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതാണ് വോട്ടിങ്ങിലും റിതുവിന്റെ പേര് ഉയര്‍ന്നു വരാന്‍ കാരണം.
എന്നാല്‍ റിതുവിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ലെന്ന അഭിപ്രായമാണ് മജിസിയ ഭാനുവും രമ്യ പണിക്കർക്കുമുള്ളത് . നേരത്തേയും റിതുവിനോടുള്ള എതിര്‍പ്പ് രമ്യയും ഭാനുവും തുറന്നു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ക്യാപ്റ്റന്‍സി നോമിനേഷന് പിന്നാലെ നടന്ന സംസാരത്തിലാണ് രമ്യയും ഭാനുവും റിതുവിനെ കുറിച്ച് പറഞ്ഞത്.
എനിക്ക് റിതുവിന്റെ പ്രകടനം തീരെ ഇഷ്ടപ്പെട്ടില്ലെന്ന് രമ്യ ഭാനുവിനോട് പറയുകയായിരുന്നു. ഭാനുവും അതു തന്നെ പറഞ്ഞു. എന്ത് യക്ഷിയായിരുന്നുവെന്ന് രമ്യ ചോദിച്ചു. അവള്‍ക്ക് മൂന്ന് പാട്ട് ലഭിച്ചതു കൊണ്ട് പെര്‍ഫോം ചെയ്യാന്‍ പറ്റിയെന്നാണ് രമ്യ പറയുന്നത്. യക്ഷിയും റംസാനും തമ്മില്‍ കളിക്കുന്നതല്ലാതെ നമ്മളുടെ അടുത്ത് വന്നിരുന്നില്ലെന്നും രമ്യ പറയുകയുണ്ടായി .
ഒരു തവണ തന്റെ അടുത്ത് വന്ന റിതു ‘ഇവളോ ഇവള് വേണ്ട’ എന്നു പറഞ്ഞ് പോയെന്നും രമ്യ പറയുന്നു. തന്റെ അടുത്തും അങ്ങനെ ചെയ്തുവെന്ന് ഭാനുവും പറഞ്ഞു. എന്നിട്ട് താന്‍ റിതുവിന് പിന്നാലെ പോവുകയായിരുന്നുവെന്നാണ് ഭാനു പറയുന്നത്. ഒരു തവണ മാത്രമാണ് തന്റെ അരികില്‍ ഇരുന്ന് സംസാരിച്ചതെന്നും അപ്പോഴാണ് താന്‍ എല്ലാവരേയും ഉള്‍പ്പെടുത്തിയതെന്നും രമ്യ പറഞ്ഞു. താന്‍ മനസില്‍ കണ്ട തീം ഒരു കോളനിയുടേതായിരുന്നുവെന്നും രമ്യ പറയുന്നു.
വീഡിയോയ്ക്ക് കമന്റുകളുമായി പ്രേക്ഷകരുമെത്തിയിട്ടുണ്ട്. രമ്യക്ക് റിതു നെ ഇഷ്ടമേയല്ല എന്ന് പലപ്പോഴും തെളിയിച്ചു. അസൂയ ഒട്ടും ഇല്ലാത്ത രണ്ടു പേര്. റിതു നന്നായി തന്നെയാണ് ചെയ്തത്.പക്ഷെ പെണ്ണുങ്ങളുടെ ഇടയില്‍ യക്ഷി എത്തിയില്ല. റിതു കൂടുതലും റംസാന്റെ ഒപ്പം ആയിരുന്നു എങ്കിലും യക്ഷി ആയി റിതു തകര്‍ത്തിരുന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്.
ഈ പറയുന്ന രമ്യയുടെ പരിമളം എന്ന റോള്‍ എത്ര മനോഹരം ആക്കാമായിരുന്നു. ഭാനു പിന്നെ നടി അല്ല എന്ന് പറയാം.റിതു കിട്ടിയ റോള്‍ വളരെ മനോഹരം ആക്കിയിട്ടുണ്ട്. ഈ പറയുന്ന നിങ്ങള്‍ എന്ത് ചെയ്തു? പെര്‍ഫോമന്‍സ് മാത്രമല്ല ക്യാരക്റ്റര്‍ വിടാതെ തന്നെ ഫുള്‍ എന്റര്‍ടൈന്‍മെന്റ് ഉണ്ടാക്കി റിതു (ഡ്രസിങ് റൂം ഒഴിച്ചാല്‍ ). ഈ പറയുന്ന മജ്സിയ മൈക് മാറ്റികൊണ്ട് നോമിനേഷന് ഡിസ്സ്ക്കസ് ചെയ്തതല്ലേ. രമ്യ അവിടെ ഉണ്ടാര്ന്നോ ഇപ്പോഴാ കാണുന്നെ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
about bigg boss
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...