Malayalam
അത്തരം ക്ലീഷേ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബുദ്ധിമുട്ടാണ്, ലോക്ക്ഡൗണ്‍ പഠിപ്പിച്ച പാഠം അതായിരുന്നു; തുറന്ന് പറഞ്ഞ് നിഖില വിമല്‍
അത്തരം ക്ലീഷേ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബുദ്ധിമുട്ടാണ്, ലോക്ക്ഡൗണ്‍ പഠിപ്പിച്ച പാഠം അതായിരുന്നു; തുറന്ന് പറഞ്ഞ് നിഖില വിമല്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമല്‍. സത്യന്‍ അന്തിക്കാട് ഒരുക്കിയ ഭാഗ്യ ദേവത എന്ന ചിത്രത്തിലൂടെ ബാല താരമായിട്ടാണ് നിഖില സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ദിലീപ് നായകനായി എത്തിയ ലവ് 24*7 എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ഒരുപിടി ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ നിഖില കൈകാര്യം ചെയ്തു.
ഇപ്പോള്‍ മമ്മൂട്ടി നായകനായി എത്തിയ ദി പ്രീസ്റ്റ് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ നിഖില എത്തിയിരുന്നു. സിനിമയില്‍ വന്ന ശേഷം താന്‍ കേട്ട ക്ലീഷേ ചോദ്യങ്ങളെക്കുറിച്ചും, ലോക് ഡൗണ്‍ സമയം നല്‍കിയ അനുഭവത്തെക്കുറിച്ചും ഒരു അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് താരം.
‘ജീവിതത്തില്‍ ഒന്നും പ്രതീക്ഷിക്കരുത് എന്ന് പഠിപ്പിച്ച ലോക് ഡൗണ്‍ സമയം ഒരിക്കലും മറക്കാന്‍ കഴിയില്ല. ഞാനും ചേച്ചിയും അമ്മയും അച്ഛനുമൊക്കെ ഒന്നിച്ചിരുന്ന സമയമായിരുന്നു അത്. ലോക് ഡൗണ്‍ വന്നു ഏകദേശം മൂന്ന് മാസങ്ങള്‍ കഴിഞ്ഞാണ് അച്ഛന്‍ ഞങ്ങളെ വിട്ടു പോയത്. അതിനു മുന്‍പ് സിനിമയുടെ തിരക്കൊക്കെ കാരണം എനിക്ക് അച്ഛനുമായി കൂടുതല്‍ നേരം ടൈം സ്പെന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല. പക്ഷേ കോവിഡ് തുടങ്ങിയ സമയത്ത് വീട്ടിലെത്തിയതിനാല്‍ എനിക്ക് ആ സമയമൊക്കെ അച്ഛനുമായി ഇരിക്കാന്‍ കഴിഞ്ഞു.
സിനിമയില്‍ വന്ന ശേഷം ക്ലീഷേ ചോദ്യങ്ങള്‍ ഒരുപാട് നേരിട്ടുണ്ട് ഞാന്‍. സൂപ്പര്‍ താരങ്ങളുമായി അഭിനയിച്ചതിന്റെ എക്സിപീരിയന്‍സ് പറയാമോ? മമ്മൂട്ടി മോഹന്‍ലാല്‍ ഇവരില്‍ ആരാണ് മികച്ചത്? തുടങ്ങിയ ക്ലീഷേ ചോദ്യങ്ങള്‍ക്ക് മറുപടി പറയുക എന്നത് എനിക്ക് ബുദ്ധിമുട്ടേറിയ കാര്യമാണ്’എന്നും താരം പറഞ്ഞു.
