Connect with us

ബിഗ് ബോസിനുള്ളില്‍ മദ്യപാനം! ദൃശ്യങ്ങൾ പുറത്ത്, എല്ലാം കൈവിട്ട് പോയോ?

Malayalam

ബിഗ് ബോസിനുള്ളില്‍ മദ്യപാനം! ദൃശ്യങ്ങൾ പുറത്ത്, എല്ലാം കൈവിട്ട് പോയോ?

ബിഗ് ബോസിനുള്ളില്‍ മദ്യപാനം! ദൃശ്യങ്ങൾ പുറത്ത്, എല്ലാം കൈവിട്ട് പോയോ?

ഓരോ ദിവസം കഴിയുംതോറും ബിഗ് ബോസ്സിൽ മത്സരം കടുക്കുകയാണ് ഇപ്പോഴിതാ ബിഗ് ബോസിനുള്ളില്‍ മദ്യപിക്കുന്ന ചിലരുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

‘പാതിരാത്രിയില്‍ രാജമാണിക്യവും വിക്രം മാസ്റ്ററും കൂട്ടരും നടത്തിയ മദ്യപാനകൂട്ടം’ എന്ന ക്യാപ്ഷനില്‍ പങ്കുവെച്ച വീഡിയോയില്‍ ബിഗ് ബോസിലെ പുരുഷ മത്സരാര്‍ഥികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. തമാശ വീഡിയോ ആണെന്ന് സൂചിപ്പിച്ച വീഡിയോ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലാവുകയും ചെയ്തു.

കളിയാട്ടം ടാസ്‌കിന് കൊടുത്ത കഥാപാത്രങ്ങളില്‍ തന്നെയായിരുന്നു മത്സരാര്‍ഥികള്‍. രാജമാണിക്യത്തെ അവതരിപ്പിച്ച കിടിലം ഫിറോസ് ആണ് കറുത്ത കുപ്പിയില്‍ നിന്നും മദ്യം ഒഴിച്ച് കൊടുക്കുന്നത്. സായി വിഷ്ണുവും അഡോണിയുമായിരുന്നു ഒപ്പമിരിക്കുന്നവര്‍. പിന്നാലെ നോബിയും റംസാനും വേദിയിലേക്ക് എത്തി.

മദ്യപിച്ച് ബോധമില്ലാതെ താനൊക്കെ എവിടുത്തെ കോപ്പിലെ അറബി ആണെടോ എന്ന് ചോദിച്ചാണ് നോബി വരുന്നത്.ഇടയില്‍ കേറി വന്ന ബാലമണിയെ അവതരിപ്പിച്ച സൂര്യ പിണങ്ങി പോവുകയും ചെയ്തു. ഇനി എന്റെ അടുത്തേക്ക് വാ, പറഞ്ഞ് തരാമെന്നാണ് ബാലമണി പറയുന്നേ. ഇത് കേട്ട സായി വിഷ്ണുവുന്റെ മല്ലു സിംഗ് പൊട്ടിക്കരയാനും തുടങ്ങി.

ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും രസകരമായ നിമിഷങ്ങളാണ് ബിഗ് ബോസില്‍ നിന്നും മത്സരാര്‍ഥികള്‍ നല്‍കുന്നത്. ഫിറോസ് ഖാന്‍ ഉണ്ടാക്കുന്ന വഴക്കിനും ബഹളത്തിനുമിടയില്‍ മറ്റ് മത്സരാര്‍ഥികളെല്ലാവരും തമ്മില്‍ അടുപ്പം കാത്ത് സൂക്ഷിക്കുന്നുണ്ട്.

അതെ സമയം അടുത്ത ആഴ്ചയിലെ ബിഗ് ബോസ് ക്യാപ്റ്റന്‍സി ടാസ്‌ക്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മണിക്കുട്ടനും കിടിലം ഫിറോസും റിതു മന്ത്രയും. മല്‍സരാര്‍ത്ഥികളില്‍ അധികപേരും ഇവരുടെ പേരുകളാണ് ഇത്തവണ നോമിനേറ്റ് ചെയ്തത്.

ബിഗ് ബോസ് നല്‍കിയ വീക്ക്ലി ടാസ്‌ക്കായ കളിയാട്ടത്തില്‍ മൂന്ന് പേരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മീശമാധവനായാണ് മണിക്കുട്ടന്‍ ടാസ്‌ക്കില്‍ പങ്കെടുത്തത്. രാജമാണിക്യമായി കിടിലം ഫിറോസും ചതിക്കാത്ത ചന്തുവിലെ യക്ഷിയായി റിതുവും ടാസ്‌ക്കില്‍ പങ്കെടുത്തു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top