
Actor
കേശുക്കുട്ടന് പുതിയ വിശേഷം; ആശംസകൾക്കൊപ്പം കേശുവിന് ഓർമ്മപ്പെടുത്തലുമായും ആരാധകർ!
കേശുക്കുട്ടന് പുതിയ വിശേഷം; ആശംസകൾക്കൊപ്പം കേശുവിന് ഓർമ്മപ്പെടുത്തലുമായും ആരാധകർ!

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായിരുന്നു ഉപ്പും മുളകും. ഇപ്പോഴിതാ പരമ്പരയിൽ കേശു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ അൽസാബിത്ത് ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രങ്ങളും ഇത് കണ്ട് ആരാധകർ കുറിച്ചിരിക്കുന്ന കമൻ്റുകളുമൊക്കെയാണ് ശ്രദ്ധ നേടുന്നത്. ചെറുപ്രായത്തിൽ തന്നെ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ കുട്ടി താരത്തിൻ്റെ പുതിയ വിശേഷമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഇരുചക്ര വാഹനത്തിലിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് കേശു ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് കമൻ്റുകളുമായി എത്തിയിരിക്കുന്നത്. ആശംസകൾക്കൊപ്പം കേശുവിന് ഓർമ്മപ്പെടുത്തലുമായും ആരാധകർ എത്തുന്നുണ്ട്. ‘കേശുക്കുട്ടൻ പുതിയ വണ്ടി എടുത്തോ? ലൈസൻസില്ലെങ്കിൽ പിഴയുണ്ടേ, ഹെൽമറ്റുും മാസ്കും മറക്കണ്ട’ തുടങ്ങിയ സ്നേഹ നിർദ്ദേശങ്ങളും ആശംസകളുമൊക്കെയാണ് ആരാധകർ കമൻ്റുകളിലൂടെ കുറിച്ചിരിക്കുന്നത്.
ഉപ്പും മുളകും പരമ്പരയിലെ അഭിനേതാക്കളെല്ലാം സ്വന്തം കുടുംബാംഗങ്ങളെ പോലെയാണ് ഓരോ മലയാളി പ്രേക്ഷകരും സ്നേഹിക്കുന്നത്. പരമ്പര തികച്ചും അപ്രക്ഷിതമായി നിർത്തിയതോടെ തങ്ങളുടെ പ്രിയ താരങ്ങളെ കാണാനാകാത്തതിൻറെ സങ്കടത്തിലാണ് ആരാധകരും. ഉപ്പും മുളകും കുടുംബത്തിലെ നാഥനായ ബാലുവിന്റെ മൂന്നാമത്തെ പുത്രനാണ് കേശു.
കേശുവിനെ പ്രേക്ഷകർ സീരിയലിനുള്ളിലെ കാഥാപാത്രമായിട്ടല്ല കാണുന്നത്, പകരം കുടുംബത്തിനുള്ളിലെ അംഗമായി തന്നെയാണ് അൽസാബിത്തിനെ ഓരോ മലയാളികളും സ്നേഹിക്കുന്നത്. ചെറു പ്രായത്തിൽ തന്നെ ഈ പരമ്പരയിൽ എത്തിയ കേശുവിന്റെ ഒരു ചെറിയ മാറ്റം പോലും നമ്മൾ പ്രേക്ഷകർ ശ്രദ്ധിക്കുന്നുണ്ട്.
കഷ്ട്ടതകൾ നിറഞ്ഞ ജീവിതം കൊണ്ട്, ബാല്യത്തിൽ തന്നെ സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് തന്റെ കുടുംബത്തിന്റെ കടങ്ങൾ വീട്ടി ജീവിതത്തിന്റെ ഓരോ മേഖലയിലും വിജയം കൈവരിക്കുന്ന കുട്ടിത്താരമാണ് അൽസാബീത്തെന്ന് പലർക്കും അറിവുള്ളതാണ്.
അൽസാബിത്ത് കുഞ്ഞായിരിക്കുമ്പോൾ തന്നെ അച്ഛൻ വീടുവിട്ടുപോയതാണെന്നും അതോടെ ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായെന്നും കേശുവിൻ്റെ ഉമ്മ നേരത്തേ തുറന്ന് പറഞ്ഞിട്ടുണ്ട്. വീട് ജപ്തിയാകുമെന്ന സ്ഥിതി പോലുമായെന്നും ഭാഗ്യം പോലെയാണ് ആ സമയത്തു കേശുവിനു മിനിസ്ക്രീനിൽ അവസരം കിട്ടുന്നതെന്നും കേശുവിന്റെ അധ്വാനം കൊണ്ടാണ് ആ കുടുംബം മുൻപോട്ട് പോകുന്നതെന്നതും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു
malayalam
മലയാളികൾക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് മധു. മലയാള സിനിമയുടെ കാരണവർ എന്ന് തന്നെയാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും. ഇപ്പോഴിതാ നടൻ ജയനെ...
എന്റെ മരണശേഷം എന്റെ അവയവങ്ങൾ ദാനം ചെയ്യും, സമ്മതപത്രത്തിൽ ഒപ്പിട്ട് തരാം; ജയറാം മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ്...
മലയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും....
രാജ്യത്തെയാകെ ഞെട്ടിച്ച വിമാനാപകടമാണ് കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്നത്. പിന്നാലെ വിമാനത്തിലെ കോ പൈലറ്റ് ക്ലൈവ് കുന്ദർ ബോളിവുഡ് നടൻ വിക്രാന്ത്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിശാൽ. ഇപ്പോഴിതാ നടന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്. 2016-ൽ ‘മരുതു’ എന്ന ചിത്രത്തിൻറെ നിർമാണത്തിനായി...