Connect with us

ചാക്കോച്ചനോട് അടക്കാൻ പറ്റാത്ത അസൂയ, പണികൊടുക്കാൻ അവസരം ലഭിച്ചപ്പോൾ അത് സംഭവിച്ചു; രമേഷ് പിഷാരടി

Actor

ചാക്കോച്ചനോട് അടക്കാൻ പറ്റാത്ത അസൂയ, പണികൊടുക്കാൻ അവസരം ലഭിച്ചപ്പോൾ അത് സംഭവിച്ചു; രമേഷ് പിഷാരടി

ചാക്കോച്ചനോട് അടക്കാൻ പറ്റാത്ത അസൂയ, പണികൊടുക്കാൻ അവസരം ലഭിച്ചപ്പോൾ അത് സംഭവിച്ചു; രമേഷ് പിഷാരടി

അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ അഭിനേതാവായെത്തിയത്. ആദ്യ സിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയ പുതുമുഖമെന്ന റെക്കോര്‍ഡ് ഇപ്പോഴും അദ്ദേഹത്തിന് സ്വന്തമാണ്. ചുരുങ്ങിയ സമയം കൊണ്ട് ആരാധക മനസ്സില്‍ ഇടം നേടുകയായിരുന്നു അദ്ദേഹം. സ്വഭാവിക കഥാപാത്രങ്ങളെ അവതരിപ്പിക്കാറുണ്ടെങ്കിലും ഇന്നും ചോക്ലേറ്റ് ഹീറോ വിശേഷണത്തിലാണ് കുഞ്ചാക്കോ ബോബന്‍. മികച്ച വില്ലനുള്ള പുരസ്‌കാരമാണ് തരുന്നതെങ്കിലും വിശേഷണം ചോക്ലേറ്റ് ഹീറോയായിരിക്കുമെന്നും താരം പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ തനിക്ക് ചാക്കോച്ചനോട് കടുത്ത അസൂയ തോന്നിയിരുന്നുവെന്നായിരുന്നു രമേഷ് പിഷാരടി പറഞ്ഞത്.

സിനിമാമാഡാഡിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ചാക്കോച്ചനും പിഷാരടിയും വിശേഷങ്ങള്‍ പങ്കുവെച്ചത്. മോഹന്‍കുമാര്‍ ഫാന്‍സ് റിലീസിനോട് അനുബന്ധിച്ചായിരുന്നു ഇവരെത്തിയത്. തന്റെ കോളേജിലെ പെണ്‍കുട്ടികളെല്ലാം ചാക്കോച്ചന്റെ ആരാധികമാരായിരുന്നു. ഓട്ടോഗ്രാഫിലും നോട്ട് ബുക്കിലുമെല്ലാം ഫോട്ടോ കൊണ്ടുനടക്കുക. പിസിഎം കോളേജില്‍ ചാക്കോച്ചന്‍ ഉദ്ഘാടനത്തിന് വന്നപ്പോള്‍ ചേച്ചി പുള്ളീടെ ഫോട്ടോ വാങ്ങാനായി വീട്ടില്‍ നിന്നും പൈസ മേടിച്ചായിരുന്നു പോയത്. ചാക്കോച്ചന്റെ ഫോട്ടോ മാത്രം വിറ്റ സ്റ്റുഡിയോക്കാരന്‍ വീട് വെക്കുക, ഇങ്ങനെയൊക്കെയുള്ള കാര്യം കണ്ടായിരുന്നു അസൂയ തോന്നിയതെന്നായിരുന്നു രമേഷ് പിഷാരടിയുടെ തുറന്നുപറച്ചിൽ.

പഞ്ചവര്‍ണ്ണതത്തയില്‍ ചാക്കോച്ചനെ അഭിനയിപ്പിച്ച സമയത്തെ അനുഭവങ്ങളെക്കുറിച്ചും പിഷാരടി പറഞ്ഞിരുന്നു. ചാക്കോച്ചന്‍ ഓടി വരുമ്പോള്‍ പത്രം മുഖത്തേക്ക് കൊള്ളുന്നൊരു രംഗമുണ്ട്. ഇത് ആര് ചെയ്തിട്ടും ശരിയാവുന്നുണ്ടായിരുന്നില്ല. ഒടുവില്‍ മണിയന്‍പിള്ള ചേട്ടന്‍ എന്നോട് എറിയാന്‍ പറഞ്ഞിരുന്നു. പത്രം പറന്ന് പോകാതിരിക്കാനായി അതിനകത്ത് ചെറിയൊരു വെയ്റ്റ് വെച്ചായിരുന്നു എറിഞ്ഞത്. ഈ മുഖമാണല്ലോ പണ്ട് ഞാന്‍ അസൂയപ്പെട്ട് നോക്കിയത്, അന്ന് മനസ്സിനെ നിയന്ത്രിച്ചാണ് താന്‍ എറിഞ്ഞതെന്നുമായിരുന്നു താരത്തിന്റെ കമന്റ്.

malayalam

More in Actor

Trending

Recent

To Top