Connect with us

പാറുക്കുട്ടിയെ മിസ്സ് ചെയ്യുന്നു ; പക്ഷെ, ഉപ്പും മുളകിന്റെ റിപ്പീറ്റ് പോലും കാണാൻ സമ്മതിക്കില്ല ; ഉപ്പും മുളകും നീലു അമ്മയുടെ ഓർമ്മയിൽ !

Malayalam

പാറുക്കുട്ടിയെ മിസ്സ് ചെയ്യുന്നു ; പക്ഷെ, ഉപ്പും മുളകിന്റെ റിപ്പീറ്റ് പോലും കാണാൻ സമ്മതിക്കില്ല ; ഉപ്പും മുളകും നീലു അമ്മയുടെ ഓർമ്മയിൽ !

പാറുക്കുട്ടിയെ മിസ്സ് ചെയ്യുന്നു ; പക്ഷെ, ഉപ്പും മുളകിന്റെ റിപ്പീറ്റ് പോലും കാണാൻ സമ്മതിക്കില്ല ; ഉപ്പും മുളകും നീലു അമ്മയുടെ ഓർമ്മയിൽ !

മിനിസ്‌ക്രീനിൽ ഇത്രത്തോളം ആരാധകരെ സംബന്ധിച്ച മറ്റൊരു പരുപാടിയുണ്ടായില്ല. അത്രത്തോളം ഉപ്പും മുളകും സീരിയൽ മലയാളി പ്രേക്ഷകരുടെ ജീവിതത്തിന്റെ ഒരു ഭാഗമായിട്ടുണ്ട് . എത്രയൊക്കെ ടെലിവിഷൻ സീരിയൽ വിരോധികളായാലും നീലുവിനെയും ബാലുവിനെയും ആരും കുറ്റം പറഞ്ഞിട്ടുണ്ടാകില്ല. അതുകൂടാതെ നീലുവിന്റെയും ബാലുവിന്റെയും അഞ്ചാമത്തെ കുഞ്ഞിനെ കൊഞ്ചലോടെ പലവട്ടം നിങ്ങൾ നോക്കിയിട്ടുണ്ടാകും.

പക്ഷെ , എല്ലാ ആരാധകരെയും മുൾമുനയിൽ നിർത്തി അപ്രതീക്ഷിതമായിട്ടാണ് ഉപ്പും മുളകും സ്വീകരണമുറിയിൽ നിന്നും പിൻവാങ്ങിയത് . പ്രേക്ഷകർക്ക് വിരസത ഉണ്ടായിത്തുടങ്ങുന്നു, എന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ ഡിസംബറിലാണ് അഞ്ചു വർഷം നീണ്ടുനിന്ന ഈ പരിപാടി നിർത്തിയത്. പ്രേക്ഷകരെ പോലെതന്നെ വലിയ സങ്കടമായിരുന്നു ഉപ്പും മുളകും താരങ്ങളും ആ സമയം അനുഭവിച്ചത് .

ഇപ്പോഴിതാ ഉപ്പും മുളകും അവസാനിച്ചതിന് ശേഷമുള്ള വിശേഷം പങ്കുവെക്കുകയാണ് നിശാ സാരംഗ്.

വീട്ടിൽ ഞാൻ ഉപ്പും മുളകിന്റെ റിപ്പീറ്റ് പോലും വെക്കാൻ സമ്മതിക്കില്ല. കാരണം അത് കാണുമ്പോൾ എനിക്ക് വലിയ സങ്കടമാകുന്നു. മിസ് ചെയ്യുന്നു എന്ന വാക്കിൽ എത്രത്തോളം ഞാൻ ഇപ്പൊ അനുഭവിക്കുന്ന ഫീലിംഗ് പറഞ്ഞറിയിക്കാൻ പറ്റും എന്ന് അറിയില്ല. കഴിഞ്ഞ അഞ്ച് വർഷം ഞാൻ നീലുവായി ജീവിക്കുകയായിരുന്നു. എന്റെ ജീവന്റെ തന്നെ ഒരു ഭാഗം നഷ്ടപ്പെട്ട പോലെയാണ് തോന്നുന്നത്,” നിഷ പറഞ്ഞു.

അതേസമയം തന്റെ അഭിനയജീവിതത്തിൽ ഇനിയെത്ര കഥാപാത്രങ്ങൾ കിട്ടിയാലും എക്കാലത്തെയും മികച്ചത് നീലു തന്നെയായിരിക്കും എന്നും നിഷ പറഞ്ഞു. അതോടൊപ്പം എല്ലാവര്ക്കും നന്ദിയും പറഞ്ഞു.

“നീലുവിനെ എനിക്ക് തന്ന ടീമിന് നന്ദി പറയാൻ എന്റെ കൈയിൽ വാക്കുകളില്ല . ഒരു സ്ത്രീയുടെ ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട ഘട്ടങ്ങളും ഞാൻ നീലുവിലൂടെ അഭിനയിച്ചു. മകൾ, പെങ്ങൾ, ഭാര്യ, മരുമകൾ ,അമ്മ, അങ്ങനെ എല്ലാം”

സീരിയൽ തീർന്നു എങ്കിലും സഹ താരങ്ങളുമായി ഇപ്പോഴും അടുപ്പത്തിലാണെന്നും , പാറുക്കുട്ടിയെ വല്ലാതെ മിസ് ചെയ്യുന്നു എന്നും നീലു അമ്മ പറയുന്നു.

“ഈയിടെ പാറുക്കുട്ടിയുടെ ഒരു വിഡിയോ ഞാൻ കണ്ടിരുന്നു, അതിൽ നീലു അമ്മയെയാണ് ഏറ്റവും ഇഷ്ടം എന്നവൾ പറയുന്നുണ്ട്. പാറുവിന്റെ അമ്മ പറഞ്ഞത് കുഞ്ഞിപ്പോൾ പരിപാടി കാണുന്നുണ്ട്, എല്ലാവരും എവിടെയാണെന്ന് ചോദിക്കാറുണ്ടെന്നും. പാറുകുട്ടിയെ വല്ലാതെ മിസ് ചെയ്യുന്നു,” നിഷ പറഞ്ഞു.

സീരിയൽ നിർത്തി മാസങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഉപ്പും മുളകും ഫാൻസ്‌ ഗ്രൂപ്പുകൾ വളരെയധികം ആക്റ്റീവ് ആണ്. ഇത്രയധികം സ്നേഹം പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത് വലിയ ഭാഗ്യമാണ് എന്നാണു താരം പറയുന്നത്.

“ഷോ അവസാനിച്ച ശേഷവും ആ കഥാപാത്രമായി ജീവിക്കാൻ കഴിയുക എന്നത് വലിയ ഒരു ഭാഗ്യമാണ്. ഇപ്പോഴും ഉപ്പും മുളകും ജനങ്ങളുടെ മനസിലുണ്ട്, ഞങ്ങൾ ഇന്നും അവരുടെ കുടുംബത്തിലെ അംഗങ്ങളാണ്,” എന്നും താരം അഭിമാനത്തോടെ പറഞ്ഞു.

അതേസമയം ഉപ്പും മുളകിനും ശേഷം കുറച്ചു സിനിമകളുടെ തിരക്കിലേക്ക് കേറിയിരിക്കുകയാണ് നിഷ. സീരിയലിൽ തങ്ങൾക്ക് തന്ന അതേ സ്നേഹം ഇനിയുള്ള സംരംഭങ്ങളിലും തരണം എന്നാണ് നിഷയ്ക്ക് ജനങ്ങളോട് പറയാനുള്ളത്.

“ഇനി നീലുവും മക്കളുമായി നിങ്ങൾക്ക് മുന്നിലേക്ക് എത്താൻ കഴിയില്ലായിരിക്കും. പക്ഷെ, പുതിയ ചില കഥാപാത്രങ്ങളായി ഞങ്ങൾ നിങ്ങളിലേക്ക് എത്തും. ഇതേ സ്നേഹവും പിന്തുണയും അപ്പോഴും തരണം,” നിഷ പറയുന്നു.

about uppum mulakum

Continue Reading
You may also like...

More in Malayalam

Trending