മമ്മൂട്ടി നായകനായ വണ്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ മോഹം പൂവണിയുന്നതിന്റെ ആവേശത്തിലാണ് ഇഷാനി. ചെറുപ്പം മുതലേ സിനിമയും അഭിനയും തന്റെ ഉള്ളിലെ വലിയ മോഹമായിരുന്നെന്നും ഇപ്പോള്‍ അഭിനയത്തോട് ഇഷ്ടം കൂടുകയാണെന്നും ഇഷാനി ഒരു മാഗസീനു നല്കിയ അഭിമുഖത്തില്‍ പറയുന്നു.
‘വീട്ടില്‍ അഹാനയേക്കാളും സിനിമയില്‍ എത്തണം, അഭിനയിക്കണം എന്ന ആഗ്രഹം എനിക്കായിരുന്നു. എനിക്ക് മുന്‍പേ അഹാന സിനിമയില്‍ എത്തുകയും നല്ല നടി എന്ന പേര് നേടുകയും ചെയ്തു. ഇപ്പോള്‍ എനിക്കും അഭിനയത്തോട് ഇഷ്ടം കൂടുകയാണ് ഉണ്ടായത്. വണ്‍ എന്ന സിനിമ പ്രേക്ഷകര്‍ ഏറ്റെടുക്കുമോ എന്ന ടെന്‍ഷന്‍ ഉണ്ട്.
ഷൂട്ടിങ് സമയത്ത് ഒരു സീന്‍ കഴിഞ്ഞ് ഓടിപ്പോയി സ്ക്രീനില്‍ ഞാന്‍ ചെയ്തത് എങ്ങനെ ഉണ്ടെന്ന് കാണാറുണ്ടായിരുന്നു. അമ്മ ഷൂട്ടിങ് സെറ്റില്‍ കൂടെത്തന്നെ ഉണ്ടെങ്കിലും എപ്പോഴും നല്ലതാണെന്ന് പറയുമെങ്കിലും എനിക്ക് എന്നെത്തന്നെ സ്ക്രീനില്‍ കണ്ടാല്‍ മാത്രമാണ് വിലയിരുത്താന്‍ കഴിയുകയെന്നാണ് തോന്നുന്നത്.
സെറ്റിലെത്തിയ ദിവസം തന്നെ എനിക്ക് ഒരു സീനില്‍ അഭിനയിക്കാന്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ എല്ലാവരുടെയും പുറകെ നടന്ന് എന്താണ് ഞാന്‍ ചെയ്യേണ്ടത്, ചെയ്യേണ്ടത് എന്ന് ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരു പുതുമുഖതാരം ആയതുകൊണ്ട് എനിക്ക് പറഞ്ഞു തരാന്‍ അവിടെ കുറെ ആളുകള്‍ ഉണ്ടായിരുന്നു.
ആദ്യത്തെ ആക്ഷന്‍ കേട്ടപ്പോള്‍ എന്താണ് ചെയേണ്ടത് എന്ന ടെന്‍ഷന്‍ ആയിരുന്നു. കൂടാതെ ആദ്യ ടേക്ക് ഒകെ ആയില്ലെങ്കില്‍ പോലും എന്റെ അഭിനയം നല്ലതാണെന്ന് പറഞ്ഞപ്പോള്‍ അതെനിക്കൊരു അഭിമാനം ആയിരുന്നു. ഷൂട്ടിന് മുന്‍പ് തന്നെ അച്ഛന് എനിക്ക് വ്യക്തമായ ഒരു ഐഡിയ തന്നിരുന്നു എന്നും ഇഷാനി പറയുന്നു.
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...