Connect with us

അങ്ങനെ ഞങ്ങളുടെ കുടുംബത്തിൽ നിന്നും ഒരാൾകൂടി ക്യാമറയ്ക്ക് മുന്നിൽ എത്തി… ‘ദൃശ്യം 2’ലെ രോഹിത്ത് ആരെന്നറിയാമോ? പരിചയപ്പെടുത്തി ധന്യ

Malayalam

അങ്ങനെ ഞങ്ങളുടെ കുടുംബത്തിൽ നിന്നും ഒരാൾകൂടി ക്യാമറയ്ക്ക് മുന്നിൽ എത്തി… ‘ദൃശ്യം 2’ലെ രോഹിത്ത് ആരെന്നറിയാമോ? പരിചയപ്പെടുത്തി ധന്യ

അങ്ങനെ ഞങ്ങളുടെ കുടുംബത്തിൽ നിന്നും ഒരാൾകൂടി ക്യാമറയ്ക്ക് മുന്നിൽ എത്തി… ‘ദൃശ്യം 2’ലെ രോഹിത്ത് ആരെന്നറിയാമോ? പരിചയപ്പെടുത്തി ധന്യ

പുതിയ നിരവധി താരങ്ങളെ ദൃശ്യം 2 വിലൂടെ ജിത്തു ജോസഫ് പരിചയപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിലൊരാളാണ് ജോര്‍ജ്ജുകുട്ടിയുടെ മകള്‍ അനുമോളുടെ സുഹൃത്തായി വരുന്ന രോഹിത് എന്ന കഥാപാത്രം. അനുമോളിലൂടെ ജോർജ്ജുകുട്ടിയുടെ രഹസ്യങ്ങൾ കണ്ടുപിടിക്കാൻ ശ്രമം നടത്തുന്നയാൾ കൂടിയാണ് രോഹിത്. ഇപ്പോഴിതാ രോഹിതായെത്തിയ ഇഗ്നേഷ്യസിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി ധന്യ മേരി വ‍ര്‍ഗ്ഗീസ്.

ധന്യ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്…

‘ദൃശ്യം 2’ കണ്ടതു മുതൽ കാത്തിരിക്കുകയായിരുന്നു എസ്തേറിന്‍റെ പിന്നാലെ ഷോര്‍ട് ഫിലിം എടുക്കാൻ നടന്ന രോഹതിനെ, ഞങ്ങളുടെ കുട്ടായിയെ (എന്‍റെ അനിയൻ ഇഗ്നേഷ്യസ് സി ജെ) ഒന്നു കണ്ടു കിട്ടാൻ. ഇന്നലെ അവനും ചാച്ചനും ആന്‍റിയും വീട്ടിൽ വന്നതോടെ പിന്നെ വേറൊന്നും നോക്കിയില്ല, നമ്മുടെ സ്റ്റാറിനെ പിടിച്ചുനിർത്തി 2 ഫോട്ടോ എടുത്തു. അങ്ങനെ ഞങ്ങളുടെ കുടുംബത്തിൽ നിന്നും ഒരാൾകൂടി ക്യാമറയ്ക്ക് മുന്നിൽ എത്തി. കോളേജിൽ സ്റ്റാറായതിന്‍റെ ത്രില്ലിലാണ് ആശാൻ. അടുതെന്താ പരിപാടിയെന്നു ചോദിച്ചപ്പോൾ ദൃശ്യം 2 ലെ പാട്ടിനു കോറിയോഗ്രഫി ചെയ്തു ഷൂട്ട് ചെയ്‌തു കഴിഞ്ഞു എന്ന് പറഞ്ഞുവെന്ന് ധന്യ.ഇനി അതു സോഷ്യൽമീഡിയയിൽ പോസ്റ്റാനുള്ള പരിപാടിയിലാണ് ആശാൻ. അതു എങ്ങനേലും ലാലേട്ടന്‍റെ മുന്നിലെത്തിക്കണം എന്നുള്ളതാണ് ആഗ്രഹം.. എന്താല്ലേ, പിള്ളേരെല്ലാം വേറെ ലെവൽ ആണെന്നെ. ചെറിയ വേഷമാണെങ്കിലും ഒരു വലിയ സിനിമയിലൂടെ തുടക്കം കിട്ടിയ കുട്ടായിക്ക് ചേച്ചിയുടെ ആശംസകള്‍. എല്ലാരുടെയും പിന്തുണ വേണം അനിയനെന്നും ധന്യ പറയുന്നു

ഭർത്താവും നടനുമായ ജോൺ ജേക്കബും ചിത്രങ്ങളിൽ ധന്യയ്ക്കും ഇഗ്നേഷ്യസിനും ഒപ്പമുണ്ട്.

More in Malayalam

Trending

Recent

To Top