
Malayalam
തിരക്കഥ, അഭിനയം എല്ലാം ഗംഭീരം പക്ഷേ!!.. ദൃശ്യം 2 വിനെ കുറിച്ച് ബാഹുബലി സംവിധായകന് രാജമൗലി
തിരക്കഥ, അഭിനയം എല്ലാം ഗംഭീരം പക്ഷേ!!.. ദൃശ്യം 2 വിനെ കുറിച്ച് ബാഹുബലി സംവിധായകന് രാജമൗലി
Published on

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് ദൃശ്യം 2. ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്ത ചിത്രത്തിന് നാനാദിക്കില്‍ നിന്നും അഭിനന്ദന പ്രവാഹമാണ് വന്നിരുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രവും അതിനോട് നീതി പുലര്‍ത്തി എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇപ്പോഴിതാ ജീത്തു ജോസഫ് പങ്കുവെച്ച ഒരു സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
അത് മറ്റാരുടെയും സന്ദേശമല്ല, ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ സംവിധായകന് രാജമൗലിയാണ് ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് ജീത്തു ജോസഫിന് സന്ദേശം ആയ്ച്ചത്. രാജമൗലി അയച്ച സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് ജീത്തു തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. ദൃശ്യം ആദ്യ ഭാഗം തന്നെ ഒരു മാസ്റ്റര്‍പീസ് ആണെന്നും രണ്ടാം ഭാഗത്തിന്റെ എഴുത്ത് ലോകനിലവാരമുള്ളതാണെന്നും രാജമൗലി കുറിക്കുന്നു.
‘ഹായ് ജീത്തു, ഇത് രാജമൗലി സിനിമാ സംവിധായകന്. കുറച്ച് ദിവസം മുമ്പ് ദൃശ്യം 2 കണ്ടു. അതെന്റെ ചിന്തകളില്‍ ഏറെ നേരം നിന്നു. തിരിച്ചുപോയി ദൃശ്യത്തിന്റെ ആദ്യ ഭാഗം കണ്ടു (തെലുങ്കിലെ ദൃശ്യം മാത്രമേ ഞാന്‍ കണ്ടിരുന്നുള്ളൂ). എനിക്കിത് പറഞ്ഞേ മതിയാകൂ… സംവിധാനം, തിരക്കഥ, എഡിറ്റിങ്ങ്, അഭിനയം എല്ലാം ഗംഭീരം..പക്ഷേ എഴുത്ത് അത് മറ്റൊന്നാണ്.. ലോകനിലവാരമുള്ളത്. ആദ്യ ഭാഗം തന്നെ ഒരു മാസ്റ്റര്‍പീസ് ആണ്. അതുമായി പരിധികളില്ലാതെ ലയിപ്പിക്കുന്ന, പിടിച്ചിരുത്തുന്ന വിവരണത്തോടെ രണ്ടാം ഭാഗത്തിനൊരുക്കിയ സ്റ്റോറി ലൈനിന് മികവൊട്ടും കുറവല്ല..നിങ്ങളില്‍ നിന്ന് ഇനിയുമേറെ മാസ്റ്റര്‍പീസുകള്‍ കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു എന്നും രാജമൗലി കുറിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരി 19 നാണ് ആമസോണ്‍ പ്രൈം വഴി ദൃശ്യം 2 പ്രദര്‍ശനത്തിനെത്തിയത്. മോഹന്‍ലാലിനെ കൂടാതെ മീന, അന്‍സിബ, എസ്തര്, മുരളി ഗോപി, അഞ്ജലി, ആശ ശരത്ത്, സിദ്ധിഖ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിലെ എല്ലാവരും പ്രധാന കഥാപാത്രങ്ങള്‍ തന്നെയാണ്. ചെറിയ റോള്‍ ആണെങ്കില്‍ കൂടി ആ കഥാപാത്രം വലിയ റോള്‍ ആണ് വഹിച്ചിരിക്കുന്നത്. ‘ദൃശ്യ’ത്തിന്റെ രണ്ടാംഭാഗത്തിന് അവശ്യം ആവശ്യമായത് എന്തൊക്കെയെന്ന് കൃത്യമായി ഉള്‍ക്കൊണ്ട്, അനാവശ്യ ഘടകങ്ങള്‍ പരമാവധി ഒഴിവാക്കി, ചുരുക്കി മുറുക്കിയതാണ് ചിത്രത്തിന്റെ തിരക്കഥ.
ചിത്രത്തിന്റെ മൊത്തത്തിലുള്ള ഘടനയെ പോറലേല്‍പ്പിക്കുന്ന തരത്തില്‍ പാട്ടുകളോ സംഘട്ടന രംഗങ്ങളോ ചിത്രത്തിലില്ല. ആകെയുള്ള ഒരു ഗാനം സിനിമയുടെ മൂഡിനോട് ചേര്‍ന്നു നില്ക്കുന്ന ഒന്നാണ്. അതേസമയം പശ്ചാത്തല സംഗീതത്തിന് ഏറെ പ്രാധാന്യവുമുണ്ട് ചിത്രത്തില്‍. ‘ദൃശ്യ’ത്തിന്റെ തുടര്‍ച്ചയായിരിക്കുമ്പോള്‍ത്തന്നെ ചിത്രത്തിന് ഫ്രെഷ്നസ് നല്കുന്ന ഒരു ഘടകം അനില്‍ ജോണ്സണ് നല്‍കിയിരിക്കുന്ന പശ്ചാത്തല സംഗീതമാണ് എന്ന് പറയാം.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...