Connect with us

അയാൾക്ക് തോന്നിയതൊക്കെ വിളിച്ചു പറയുന്നത് കേട്ട് കണ്ടെസ്റ്റന്റ്സ് പേടിച്ചു വിറച്ചിരിക്കുന്നതെന്തിനാ… ഞാൻ പറയുന്നത് താൻ കേൾക്ക് മോഹൻലാലെ എന്ന് ഏതെങ്കിലും കണ്ടെസ്റ്റന്റ്സ് പറയുമോ?

Malayalam

സോഷ്യൽ മീഡിയയിലടക്കം ബിഗ് ബോസ് സീസൺ മൂന്നിനെക്കുറിച്ച് നിരവധി അഭിപ്രായങ്ങളാണ് പലരും പങ്കുവെക്കാറുള്ളത്. ഇപ്പോൾ ഇതാ നടി രേവതി സമ്പത്ത് നടത്തിയ ഒരു പ്രസ്താവന ബിഗ് ബോസ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

“ഈ ബിഗ് ബോസ്സ് എന്ന മാലിന്യം കണ്ണിൽപ്പെടുമ്പോഴൊക്കെ മനസിലാകാത്തൊരു കാര്യമുണ്ട്. ഈ മോഹൻലാൽ അയാൾക്ക് തോന്നിയതൊക്കെ വിളിച്ചു പറയുന്നത് കേട്ട് കണ്ടെസ്റ്റന്റ്സ് ‘അയ്യോ ലാലേട്ടാ ‘എന്ന മട്ടിൽ പേടിച്ചു വിറച്ചിരിക്കേണ്ട കാര്യമെന്താണ്”, എന്ന് ചോദിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയ വഴി രേവതി പോസ്റ്റ് പങ്ക് വച്ചിരിക്കുന്നത്

രേവതിയുടെ വാക്കുകൾ!

ഈ “ബിഗ് ബോസ്സ്” എന്ന മാലിന്യം കണ്ണിൽപ്പെടുമ്പോഴൊക്കെ മനസിലാകത്തൊരു കാര്യമുണ്ട്.
ഈ മോഹൻലാൽ അയാൾക്ക് തോന്നിയതൊക്കെ വിളിച്ചു പറയുന്നത് കേട്ട് കണ്ടെസ്റ്റന്റ്സ് ‘അയ്യോ ലാലേട്ടാ ‘എന്ന മട്ടിൽ പേടിച്ചു വിറച്ചിരിക്കേണ്ട കാര്യമെന്താണ്.

നാക്കില്ലേ. ഇവർക്കൊക്കെ പറയാനുള്ളത്, അത് തെറ്റോ ശരിയോ, അയാളുടെ മുഖത്ത് നോക്കി വാ തുറന്ന് പറയണം സ്വന്തം നിലപാടുകൾ. മോഹൻലാൽ വരുന്നതും വിരട്ടൽ തുടങ്ങും, പിന്നെ എല്ലാവരും അങ്ങേരെ പ്ലീസ് ചെയ്യാനുള്ള ശ്രമങ്ങളിൽ ആണ്.

ഒരു തവണയെങ്കിലും മിസ്റ്റർ മോഹൻലാൽ വായിൽ തോന്നുന്നത് വിളിച്ചു പറയാൻ തുടങ്ങുന്ന സമയത്ത്, “നിർത്തടോ, ഞാൻ പറയുന്നത് താൻ ആദ്യം മുഴുവൻ കേൾക്ക് മോഹൻലാലെ, എന്നിട്ട് ബാക്കി സംസാരിക്ക് “എന്ന് ബിഗ് ബോസ്സിന്റെ ചരിത്രത്തിൽ ഏതെങ്കിലും കണ്ടെസ്റ്റന്റ്സ് പറയുമോ ആവോ”, എന്ന് പറഞ്ഞുകൊണ്ടാണ് രേവതി പോസ്റ്റ് പങ്ക് വച്ചിരിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending