‘അങ്ങനെ ഇവളും കല്യാണം കഴിഞ്ഞു പോകാൻ പോകുന്നു. സെൽഫി എടുത്തു വച്ചേക്കാം; വീണ്ടും ജിഷിൻ മോഹൻ
Published on

സോഷ്യൽ മീഡിയയിൽ സജീവമായ ജിഷിൻ മോഹൻ പങ്ക് വെക്കുന്ന മിക്ക പോസ്റ്റുകളും ആരാധകർ ഏറ്റെടുക്കാറുണ്ട് . ജീവിത നൗക നായികയുടെ ഒരു സന്തോഷത്തെകുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് ജിഷിൻ. ജീവിത നൗകയിൽ സുമിത്ര എന്ന കഥാപാത്രം ആയി എത്തുന്ന അഞ്ജനയുടെ വിവാഹകാര്യത്തെക്കുറിച്ചുകൂടിയാണ് ജിഷിൻ പോസ്റ്റിലൂടെ പറയുന്നത്.
‘അങ്ങനെ ഇവളും കല്യാണം കഴിഞ്ഞു പോകാൻ പോകുന്നു. സെൽഫി എടുത്തു വച്ചേക്കാം. ജീവിത നൗക ലൊക്കേഷനിൽ നിന്നും രാവിലെ തന്നെ’, എന്ന ക്യാപ്ഷ്യനോടെയാണ് ജിഷിൻ പോസ്റ്റ് പങ്ക് വച്ചത്. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം ആയ അഞ്ജന, സുമിത്ര എന്ന കഥാപാത്രത്തെ അതി ഗംഭീരം ആയിട്ടാണ് അവതരിപ്പിക്കുന്നത്.
അതേസമയം, അഞ്ജനക്ക് ആശംസകൾ നേരുന്നതോടൊപ്പം, ജിഷിനോട് ചില ചോദ്യങ്ങളും ആരാധകർ ഉയർത്തുന്നുണ്ട്. എന്തുകൊണ്ടാണ് സ്റ്റാർ മാജിക്കിൽ വരാത്തത് എന്ന് ഒരാൾ ചോദിക്കുമ്പോൾ വിളിക്കാറില്ല എന്ന മറുപടിയാണ് ജിഷിൻ നൽകുന്നത്. അയ്യോ അത് വളരെ മോശം ആണ്. ഞങ്ങൾ കമന്റ്സ് ഇടുന്നുണ്ട് കൊണ്ടുവരണമെന്ന് പക്ഷേ ഒരു രക്ഷയുമില്ലഎന്ന് കമന്റുകൾ പങ്ക് വയ്ക്കുന്നവരും ഉണ്ട്.
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...