ട്രോളുകളൊക്കെ ഒരുപരിധിവരെ ആസ്വദിക്കുന്നു; പക്ഷെ പേഴ്സണല്‍ അറ്റാക്ക് ചെയ്യുന്ന രീതിയില്‍ ട്രോളുകള്‍ വന്നാല്‍…. റോഷൻ പ്രതികരിക്കുന്നു ; ഇത് എല്ലാവർക്കും ഒരു മുന്നറിയിപ്പോ?

മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെ ശ്രദ്ധേയനായ നടനാണ് റോഷന് ബഷീര്‍. ചിത്രത്തിലെ വരുണ്‍ പ്രഭാകര്‍ എന്ന കഥാപാത്രത്തെയായിരുന്നു റോഷൻ അവതരിപ്പിച്ചത്. ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങിയതോടെ നിരവധി പേരാണ് റോഷനോട് ചോദ്യങ്ങളുമായി എത്തിയിരുന്നത്. അതിനിടെ തന്റെ പുതിയ ചിത്രങ്ങള്‍ പങ്ക് വെച്ചപ്പോള്‍ കമന്റിട്ട് പ്രേക്ഷകന് അസഭ്യമായ മറുപടിയായിരുന്നു റോഷന് നല്‍കിയത്. അത് സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായിരുന്നു
ട്രോളുകളൊക്കെ ഒരുപരിധിവരെ ആസ്വദിക്കുന്ന ആളാണ് താനെന്നും നിരവധി ട്രോളുകള്‍ അത്തരത്തില്‍ ഷെയര്‍ ചെയ്യാറുണ്ടെന്നും എന്നാല്‍ പേഴ്സണല്‍ അറ്റാക്ക് ചെയ്യുന്ന രീതിയില്‍ ട്രോളുകള്‍ വന്നാല്‍ അതിന് പ്രതികരിക്കാറുണ്ടെന്നുംറോഷന്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റോഷന്.
ദൃശ്യത്തിന്റെ ആദ്യഭാഗം ഇറങ്ങിയതിന് പിന്നാലെ ഏതാണ്ട് 2014 മുതല്‍ ഇത്തരത്തില്‍ ട്രോളുകള്‍ വരുന്നുണ്ട്. 2021 ആയിട്ടും നോണ്‍ സ്റ്റോപ്പ് ആയി ഈ ട്രോളുകള്‍ പോകുന്നുണ്ട്. ട്രോളുകളൊക്കെ ഒരുപരിധി വരെ എന്ജോയ് ചെയ്യുന്ന ആളാണ് ഞാന്‍. എന്നാല്‍ പേഴ്സണലി ഇറിറ്റേറ്റ് ചെയ്യുകയും പേഴ്സണലി അറ്റാക്ക് ചെയ്യുകയും ചെയ്യുമ്പോള്‍ നമ്മള് അതിനെതിരെ തുറന്നു സംസാരിക്കും.
ഒരുപരിധിവരെയൊക്കെ ഞാനും എന്ജോയ് ചെയ്യാറുണ്ട്. ചില ട്രോളുകള്‍ കാണുമ്പോള്‍ നമ്മള് അന്തംവിട്ടു പോകും. അടുത്തിടെയായി ഞാന്‍ കണ്ട ഒരു ട്രോള്‍ ദൃശ്യം 2 ന്റെ മുഴുവന്‍ കാസ്റ്റ് ആന്‍ഡ് ക്ര്യൂവിന്റെ ഫോട്ടോകള്‍. അതിനൊപ്പം വരുണ്‍ പ്രഭാകറിന്റെ ഫോട്ടോയുടെ സ്ഥാനത്ത് അസ്ഥിക്കൂടം വെച്ചിരിക്കുകയാണ്. ട്രോള്‍ ഉണ്ടാക്കാന്‍ നല്ല തല വേണം. ചുമ്മാ ഒരാള്‍ക്ക് അത് ഉണ്ടാക്കാന്‍ പറ്റില്ല, റോഷന് പറയുന്നു.
ദൃശ്യം 2 വില്‍ ഉണ്ടാകുമോയെന്ന് നിരവധി പേര് ചോദിച്ചിരുന്നു. ചിലയാളുകളോട് വെയ്റ്റ് ആന്‍ഡ് സീ എന്നൊക്കെ ചുമ്മാ പറഞ്ഞു. ദൃശ്യം 2 വില്‍ ഇല്ലെങ്കിലും ഓഫ് സ്ക്രീനില്‍ ഞാന്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ദൃശ്യം 1 കണ്ടതുപോലെ തന്നെ ദൃശ്യം 2 കണ്ടപ്പോഴും അന്തംവിട്ടുപോയി. വിചാരിച്ചതുപോലെയേ അല്ല. പല കഥകളും വന്നിരുന്നു മനസില്‍. എന്നാല്‍ ഇത് കൊണ്ടുപോയത് വേറൊരു ലെവലിലാണ്. ഇത് ആരുടെ മനസിലും വന്നിട്ടുണ്ടാവില്ല. അത് ബ്രില്യന്‍സ് തന്നെയാണ്.തമിഴിലും തെലുങ്കിലും അഭിനയിക്കാനായതില്‍ സന്തോഷമുണ്ടെന്നും തമിഴില്‍ വിളിക്കുമെന്ന് കരുതിയിരുന്നില്ലെന്നും റോഷന് പറഞ്ഞു.
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...