Connect with us

‘ദൃശ്യം’ ഹോളിവുഡിലേയ്ക്ക്, റൈറ്റ്‌സ് വാങ്ങുന്നത് വമ്പന്‍ കമ്പനി

Malayalam

‘ദൃശ്യം’ ഹോളിവുഡിലേയ്ക്ക്, റൈറ്റ്‌സ് വാങ്ങുന്നത് വമ്പന്‍ കമ്പനി

‘ദൃശ്യം’ ഹോളിവുഡിലേയ്ക്ക്, റൈറ്റ്‌സ് വാങ്ങുന്നത് വമ്പന്‍ കമ്പനി

ജീത്തു ജോസഫ് സംവിധാനം ചെയ്ത് പുറത്തെത്തിയ സൂപ്പര്‍ ബ്ലോക്ക്ബസ്റ്റര്‍ ‘ദൃശ്യം’ ഫ്രാഞ്ചൈസ് ഹോളിവുഡിലേക്ക്. ഇന്ത്യയിലും ചൈനയിലും ഗംഭീര സ്വീകാര്യത ലഭിച്ച ചിത്രത്തിന് ഇപ്പോള്‍ ഹോളിവുഡിലും ആവശ്യക്കാരുണ്ട്. കൊറിയന്‍ റീമേയ്ക്കിന് ശേഷം ‘ദൃശ്യം’ ഹോളിവുഡില്‍ നിര്‍മ്മിക്കുന്നതിന് പനോരമ സ്റ്റുഡിയോസ് ഗള്‍ഫ് സ്ട്രീം പിക്‌ചേഴ്‌സും JOAT ഫിലിംസിനും കൈ കൊടുത്തിരിക്കുകയാണ്.

‘ദൃശ്യത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളുടെ അന്താരാഷ്ട്ര റീമേക്ക് അവകാശം യഥാര്‍ത്ഥ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസില്‍ നിന്ന് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ചിത്രം യുഎസിലും കൊറിയയിലും സ്പാനിഷ് ഭാഷാ പതിപ്പിനായി ഒരുങ്ങികൊണ്ടിരിക്കുകയാണ്.

‘ദൃശ്യം എന്ന സിനിമയ്ക്ക് ഒരു സമര്‍ത്ഥമായ ആഖ്യാനമുണ്ട്, അതിന് ലോകമെമ്പാടും കാഴ്ചക്കാരുമുണ്ട്. എല്ലാത്തരം പ്രേക്ഷകര്‍ക്കൊപ്പം ഈ കഥ ആഘോഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ഹോളിവുഡിനായി ഇംഗ്ലീഷില്‍ ഈ കഥ സൃഷ്ടിക്കാന്‍ ഗള്‍ഫ്‌സ്ട്രീം പിക്‌ചേഴ്‌സും JOAT ഫിലിംസുമായും സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. കൊറിയയ്ക്കും ഹോളിവുഡിനും ശേഷം അടുത്ത മൂന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ 10 രാജ്യങ്ങളില്‍ ദൃശ്യം നിര്‍മ്മിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം’, പനോരമ സ്റ്റുഡിയോസിന്റെ എം ഡി കുമാര്‍ മംഗത് പഥക് പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top