Connect with us

ലേബര്‍ റൂമില്‍ ശ്രീനി ഉണ്ടാകുമോ എന്ന് ആരാധകന്‍; തക്കതായ മറുപടി നല്‍കി പേളി

Malayalam

ലേബര്‍ റൂമില്‍ ശ്രീനി ഉണ്ടാകുമോ എന്ന് ആരാധകന്‍; തക്കതായ മറുപടി നല്‍കി പേളി

ലേബര്‍ റൂമില്‍ ശ്രീനി ഉണ്ടാകുമോ എന്ന് ആരാധകന്‍; തക്കതായ മറുപടി നല്‍കി പേളി

അവതാരകയായും നടിയായും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് പേളി മാണി. ടെലിവിഷന്‍ മേഖലയിലൂടെ ആണ് താരത്തെ മലയാളികള്‍ക്ക് കൂടുതല്‍ പരിചയം. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയുടെ അവതാരിക ആയിരുന്നു താരം.

പിന്നീട് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ് ബോസ് എന്ന പരിപാടിയിലും താരം മത്സരാര്‍ത്ഥി ആയി എത്തി. തുടര്‍ന്ന് ശ്രീനീഷുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇപ്പോഴിതാ ഒമ്പത് മാസം ഗര്‍ഭിണിയാണ് താരം.

സോഷ്യല്‍ മീഡിയ ഏറെ ആഘോഷമാക്കിയ പ്രണയവും വിവാഹവുമായിരുന്നു ഇരുവരുടെയും. ശ്രീനി എപ്പോഴും അടുത്ത് ഉണ്ടാകണമെന്ന് തന്നെയാണ് താരത്തിന് ആഗ്രഹം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പേളി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ശ്രീനി ലേബര്‍റൂമില്‍ ഉണ്ടാകുമോ എന്ന് ചില ആരാധകര്‍ ചോദിച്ചപ്പോള്‍ അതിന് തക്കതായ മറുപടിയും താരം നല്‍കി. ഡോക്ടര്‍ സമ്മതിച്ചാല്‍ കയറ്റും എന്നായിരുന്നു താരം പറഞ്ഞത്. ഈ വരുന്ന മാര്‍ച്ച് 23ന് ആയിരിക്കും ഡെലിവറി എന്നാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്. താരവുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും മലയാളികള്‍ക്ക് വലിയ ആഘോഷം തന്നെ ആയിരുന്നു.

More in Malayalam

Trending

Recent

To Top