Connect with us

രഹസ്യമായി ക്രഷ് തോന്നിയത് ആ മലയാളി നടിയോട്!; ആദ്യ പ്രണയത്തെ കുറിച്ചും വിവാഹത്തെകുറിച്ചും പറഞ്ഞ് ഉണ്ണിമുകുന്ദന്‍

Malayalam

രഹസ്യമായി ക്രഷ് തോന്നിയത് ആ മലയാളി നടിയോട്!; ആദ്യ പ്രണയത്തെ കുറിച്ചും വിവാഹത്തെകുറിച്ചും പറഞ്ഞ് ഉണ്ണിമുകുന്ദന്‍

രഹസ്യമായി ക്രഷ് തോന്നിയത് ആ മലയാളി നടിയോട്!; ആദ്യ പ്രണയത്തെ കുറിച്ചും വിവാഹത്തെകുറിച്ചും പറഞ്ഞ് ഉണ്ണിമുകുന്ദന്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഉണ്ണിമുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള താരം തന്റേതായ അഭിപ്രായങ്ങള്‍ എല്ലാം താരം തുറന്നു പറയാറുണ്ട്. കഴിഞ്ഞദിവസം താരം ഇന്‍സ്റ്റഗ്രാമില്‍ ഒരു ക്വസ്റ്റ്യന്‍ ആന്‍ഡ് ആന്‍സര്‍ സെഷന്‍ നടത്തിയിരുന്നു. അതായത് ആരാധകര്‍ക്ക് അവരുടെ പ്രിയപ്പെട്ട താരത്തോട് ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ആയിരുന്നു ഇത്. രസകരമായ നിരവധി ചോദ്യങ്ങള്‍ ആയിരുന്നു വന്നത്. ഇതിലെല്ലാം തന്നെ കൃത്യമായ മറുപടിയും ഉണ്ണിമുകുന്ദന്‍ നല്‍കി. ആ സമയത്ത് താരം പറഞ്ഞ ചില കാര്യങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ആദ്യ കാമുകി ആരായിരുന്നു എന്നായിരുന്നു ഉണ്ണി മുകുന്ദനോട് ഒരു ആരാധകന്‍ ചോദിച്ച ചോദ്യം. ഈ ചോദ്യത്തിന് ഉണ്ണിമുകുന്ദന്‍ വളരെ രസകരമായ ഉത്തരമായിരുന്നു നല്‍കിയത്. ആദ്യ കാമുകിയുടെ പേര് വഞ്ചകി എന്നാണ്. അവള്‍ ഇന്ന് രണ്ടു കുട്ടികളുടെ അമ്മയാണ്. എന്നാല്‍ പെണ്‍കുട്ടിയുടെ പേര് കൃത്യമായി താരം വെളിപ്പെടുത്തിയില്ല. അഹ്മദാബാദ് സ്വദേശിയാണ് പെണ്‍കുട്ടി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പിന്നെയും രസകരമായ ഒരുപാട് ചോദ്യങ്ങള്‍ വന്നിരുന്നു.

അഹമ്മദാബാദ് പ്രഹ്ലാദ നഗര്‍ എന്ന സ്ഥലവുമായി നിങ്ങള്‍ക്കുള്ള ബന്ധം എന്താണ്? ഒരു കാമുകി താനുമായി പിരിഞ്ഞത് അവിടെ വെച്ചായിരുന്നു. മറ്റൊരു ചോദ്യം ഇങ്ങനെയായിരുന്നു ഏറ്റവും ഇഷ്ടപ്പെട്ട നടിമാര്‍ ആരൊക്കെയാണ്? ശോഭന, അനു സിത്താര, കാവ്യ മാധവന്‍ ഇതായിരുന്നു ഉണ്ണിമുകുന്ദന് നല്‍കിയ ഉത്തരം. ഏതെങ്കിലും താരത്തോട് ക്രഷ് തോന്നിയിട്ടുണ്ടോ? രഹസ്യമായി ഒരു നടിയോട് ക്രഷ് തോന്നിയിട്ടുണ്ട്. ഭാവനയാണ് ആ നടി. ഇനിയും ബാച്ചിലറായി തന്നെ ഇരിക്കാന്‍ ആണോ ഉദ്ദേശം എന്നായിരുന്നു ഒരു ആരാധകന്‍ ചോദിച്ച ചോദ്യം? ഇതിന് ആയിരുന്നു ഏറ്റവും രസകരമായ മറുപടി ഉണ്ണിമുകുന്ദന്‍ നല്‍കിയത്. ബാച്ചിലര്‍ ആയിട്ട് ഇരിക്കും നില്‍ക്കും നടക്കും കിടക്കും ഇതായിരുന്നു ഉണ്ണിമുകുന്ദന്‍ നല്‍കിയ മറുപടി.

വിവാഹം കഴിക്കാന്‍ ഇപ്പോള്‍ താല്‍പര്യമില്ലെന്നാണ് ഒരു ചോദ്യത്തിന് മറുപടിയായി ഉണ്ണി പറഞ്ഞത്. ഇതിനുളള കാരണവും നടന്‍ വ്യക്തമാക്കി. എല്ലാ സുന്ദരിമാരായ സ്ത്രീകളും ഒന്നുകില്‍ വിവാഹിതരാണ്, അല്ലെങ്കില്‍ കമ്മിറ്റഡാണ്. അതുമല്ലെങ്കില്‍ ബ്രേക്ക് ആപ്പില്‍ എന്നാണ് നടന്‍ മറുപടി നല്‍കിയത്. എന്തായാലും ഉണ്ണി നല്‍കിയ മറുപടികള്‍ എല്ലാം തന്നെ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍. മേപ്പടിയാന്‍ എന്ന ചിത്രമാണ് ഉണ്ണി അടുത്തിടെ പൂര്‍ത്തിയാക്കിയ ചിത്രം. അണിയറയില്‍ ഒരുപിടി ചിത്രങ്ങളാണ് ഉണ്ണി മുകുന്ദന്റേതായി ഒരുങ്ങുന്നത്. ചോക്കലേറ്റ് റീറ്റോള്‍ഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദന്റേതായി അണിയറയിലൊരുങ്ങുന്നത്. മാമാങ്കം, മിഖായേല്‍ എന്നീ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദന്റേതായി ഒടുവില്‍ തീയേറ്ററുകളിലെത്തിയ ചിത്രങ്ങള്‍.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top