
Malayalam
ആശാ ശരത്തിന്റെ മകളുടെ ആഗ്രഹം കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ; പുത്തന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് ഉത്തര ശരത്ത്
ആശാ ശരത്തിന്റെ മകളുടെ ആഗ്രഹം കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ; പുത്തന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് ഉത്തര ശരത്ത്

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആശശരത്. മിനിസ്ക്രീനിലൂടെയെത്തി ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോള്‍ സിനിമകളിലാണ് തിളങ്ങുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മികച്ച വേഷങ്ങള്‍ ചെയ്യാന്‍ നടിക്ക് കഴിഞ്ഞിട്ടുണ്ട്. നിരവധി അവസരങ്ങളാണ് ആശ ശരതിന് ഇപ്പോള്‍ ലഭിക്കുന്നത്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോല ആരാധകരാണ് താരത്തിന്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവിലൂടെയാണ് ആശ പ്രേക്ഷകരിലേക്ക് എത്തുന്നത്. സീരിയലിലെ പ്രൊഫസര്‍ ജയന്തി എന്നുളള കഥാപാത്രം വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നടിയെ കുറിച്ച് പ്രേക്ഷകരും അന്വേഷിച്ച് തുടങ്ങിയത്. ശേഷം താരത്തിന്റെ കുടുംബ ചിത്രമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. രണ്ട് പെണ്‍കുട്ടികളാണ് ആശക്ക്. ഇവരുടെ ചിത്രവും നടി പങ്കുവെയ്ക്കാറുണ്ട്.
അമ്മയെ പോലെ അഭിനയ മോഹം ഉള്ളിലുള്ള താരമാണ് ഉത്തര ശരത്തും. ഉത്തരയും സിനിമയിലേക്ക് വരുന്നത് പ്രേക്ഷകര്‍ അറിഞ്ഞതാണ്. ഇത് സംബന്ധിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഖെദ്ദ എന്നാണ് ചിത്രത്തിന്റ പേര്. ഉത്തരയ്ക്കൊപ്പം ആശയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആദ്യമായാണ് അമ്മയും മകളും ഒരേ ചിത്രത്തില്‍ എത്തുന്നത്.
സിനിമയില്‍ അരങ്ങേറ്റത്തിന് തയ്യാറെടുക്കുമ്പോള്‍ തന്റെ പ്രിയപ്പെട്ട താരങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ളി’ എന്ന സിനിമ കണ്ട ശേഷമാണ് അഭിനയിക്കണം എന്നുള്ള ആഗ്രഹം തോന്നിയതെന്നും ഉത്തര പറഞ്ഞിരുന്നു.
നടിയുടെ വാക്കുകള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ‘എനിക്ക് ദുല്‍ഖര്‍ സല്‍മാന്റെ കൂടെ അഭിനയിക്കണമെന്നാണ് ആഗ്രഹം. എനിക്ക് ദുല്‍ഖറിന്റെ അഭിനയം ഭയങ്കര ഇഷ്ടമാണ്. പിന്നെ കീര്‍ത്തി സുരേഷും, ഫഹദ് ഫാസിലും. അങ്ങനെ വലിയൊരു ലിസ്റ്റ് തന്നെയുണ്ട്. അതേസമയം ബോളിവുഡില്‍ പ്രിയങ്ക ചോപ്രയാണ് എനിക്ക് ഏറ്റവും ഇഷ്ടം. അവര്‍ നല്ല കഴിവുള്ള ഒരു സ്ത്രീയാണ്. ഏത് വേഷവും മികച്ച രീതിയിലാണ് അവതരിപ്പിക്കുക. പ്രിയങ്കയെ കാണണം എന്നും, അവരോടൊപ്പം സിനിമയെ കുറിച്ച് സംസാരിക്കണമെന്നൊക്കെയാണ് എന്റെ ആഗ്രഹം ഉത്തര വ്യക്തമാക്കി.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...