
Malayalam
‘അവള് എന്നെ ഉപേക്ഷിച്ച് അവനൊപ്പം പോയി’; പ്രണയം പരാജയപ്പെട്ടപ്പോള്‍ വിഷമം തോന്നിയത് ഒരു മണിക്കൂര്‍ മാത്രം
‘അവള് എന്നെ ഉപേക്ഷിച്ച് അവനൊപ്പം പോയി’; പ്രണയം പരാജയപ്പെട്ടപ്പോള്‍ വിഷമം തോന്നിയത് ഒരു മണിക്കൂര്‍ മാത്രം

നിരവധി നല്ല ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ വിധു പ്രതാപിന് ആരാധകര്‍ ഏറെയാണ്. സിനിമ പിന്നണി ഗാന രംഗത്തും സ്റ്റേജ് ഷോകളിലുമായി മലയാളികളുടെ മനസിലേയ്ക്ക് ചേക്കേറാന്‍ വിധുവിന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല. സോഷ്യല്‍ മീഡിയകളിലും താരം സജീവമാണ്.വിധുവും, ഭാര്യയും നര്‍ത്തകിയുമായ ദീപ്തിയും ഒന്നിച്ചുള്ള ടിക് ടോക്ക് വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.
ആലാപനം മാത്രമല്ല, തനിക്ക് അഭിനയം കൂടി വഴങ്ങും എന്ന് തെളിയിക്കുന്ന തരത്തിലുള്ള വീഡിയോകളും വിധു പങ്ക് വച്ചിട്ടുണ്ട്. ടിക് ടോക് ബാന്‍ ചെയ്യുന്നത് വരെ അവിടെയും താരം സജീവം ആയിരുന്നു. 2008 ഓഗസ്റ്റ് 20ന് ആയിരുന്നു വിധുവിന്റെയും ദീപ്തിയുടെയും വിവാഹം. എന്നാല്‍ ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തിന്റെ രസകരമായ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് വിധു പ്രതാപ്. ആദ്യ പ്രണയം എല്ലാവര്ക്കും വളരെ അമൂല്യവും പരിശുദ്ധവുമൊക്കെ ആയിരിക്കുമല്ലോ. എന്റേതും മനോഹരമായ പ്രണയമായിരുന്നു. പത്താം ക്ലാസ് വരെ ബോയ്സ് സ്കൂളില്‍ ആണ് ഞാന്‍ പഠിച്ചത്. പ്രീഡിഗ്രി കാലമെത്തിയതോടെ മിക്സഡ് കോളജില്‍ ചേര്‍ന്നു.
അവിടെ വച്ചാണ് ആദ്യാനുരാഗം തളിരിട്ടത്. ഞാന്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും അവള് ആദ്യവര്‍ഷ വിദ്യാര്‍ഥിയുമായിരുന്നു. അങ്ങനെ ഞങ്ങള്‍ കുറച്ചു കാലം പ്രണയിച്ചു. പക്ഷേ ഞാന്‍ പ്രീഡിഗ്രി കഴിഞ്ഞു ഡിഗ്രിക്കു ചേരുന്നതിന്റെ ഇടയിലുള്ള സമയത്ത് മറ്റൊരുത്തനുമായി അവള് ഇഷ്ടത്തിലായി. എപ്പോഴും അവള്‍ക്കൊപ്പം നടന്നിരുന്ന ഒരു പയ്യന് തന്നെയായിരുന്നു അത്. അങ്ങനെ അവള് എന്നെ ഉപേക്ഷിച്ച് അവനൊപ്പം പോയി’
പ്രണയം പരാജയപ്പെട്ടപ്പോള്‍ വിഷമം തോന്നിയില്ലേ എന്ന് വിധുവിനോട് ചോദിച്ചപ്പോള്‍ ഒരു മണിക്കൂര്‍ മാത്രമേ വിഷമിച്ചിരുന്നുള്ളൂ എന്നായിരുന്നു വിധു പറഞ്ഞത്. മാത്രമല്ല, വീടിന്റെ തൊട്ടടുത്തുള്ള വീട്ടില്‍ വാടകയ്ക്കു താമസിക്കാന്‍ പുതിയ ആളുകള്‍ വരികയും അക്കൂട്ടത്തിലുണ്ടായിരുന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ പഴയ സങ്കടം എല്ലാം മാറിയെന്നും വിധു പറഞ്ഞു.
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...