ഏറെ ആരാധക പിന്തുണയുള്ള ബോളിവുഡ് താര സുന്ദരിയാണ് സണ്ണി ലിയോണ്‍. കഴിഞ്ഞ ദിവസമാണ് കേരളത്തിലും വിദേശത്തും സ്റ്റേജ് ഷോ നടത്താമെന്ന ഉറപ്പില്‍ പണം വാങ്ങി വഞ്ചിച്ചു എന്ന് താരത്തിനെതിരെ കേസ് വന്നത്. എന്നാല്‍ ഇപ്പോള്‍ കേസില്‍ സണ്ണി ലിയോണിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശം വന്നു. തനിക്ക് 39 ലക്ഷം രൂപ നല്‍കിയിട്ടില്ലെന്നും കാര്യങ്ങള്‍ വളച്ചു കെട്ടുകയാണെന്നുമാണ് ജാമ്യാപേക്ഷയില്‍ സണ്ണി കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്.
സ്റ്റേജ് ഷോ നടത്താമെന്ന ഉറപ്പില്‍ 39 ലക്ഷം വാങ്ങിയെന്നും കരാര്‍ ലംഘനം നടത്തിയെന്നുമാണ് പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്റെ പരാതി. കേസ് അന്വേഷണവുമായി മുന്നോട്ടു പോകാന്‍ ക്രൈംബ്രാഞ്ച് സംഘത്തിന് ഹൈക്കോടതി അനുമതി നല്കി. നടിയെ ചോദ്യം ചെയ്യുന്നതിലും തടസമില്ല.
വായിക്കുന്നതെല്ലാം വിശ്വസിക്കരുത് എന്ന് തന്റെ ആരാധകരോട് പറയുകയാണ് സണ്ണി ലിയോണ്‍ ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത തന്റെ പുതിയ ചിത്രങ്ങള്‍ക്കൊപ്പമാണ് സണ്ണി ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ”നിങ്ങള്‍ വായിക്കുന്നതെല്ലാം വിശ്വസിക്കരുത്, നിങ്ങള്‍ക്ക് മുമ്പിലുള്ളത് മാത്രം വിശ്വസിക്കുക” എന്നാണ് സണ്ണി കുറിച്ചിരിക്കുന്നത്.
കായലിന് അരികില്‍ പോസ് ചെയ്ത് നില്ക്കുന്ന ചിത്രമാണ് സണ്ണി പങ്കുവെച്ചത്. പച്ച നിറത്തിലുള്ള ചെക്ക് ഓഫ് ഷോള്‍ഡര്‍ ടോപ്പും മാച്ചിംഗ് ഷോര്‍ട് മിഡിയുമാണ് വേഷം. കുടുംബത്തിനൊപ്പം പൂവാറില്‍ വെക്കേഷനിലാണ് താരം. കേരളത്തില്‍ നിന്നുള്ള നിരവധി ചിത്രങ്ങളാണ് താരം ഇതിനോടകം പങ്കുവെച്ചിരിക്കുന്നത്.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...