
Malayalam
പണം വാങ്ങി മുങ്ങിയിട്ടില്ല, അഞ്ച് തവണ ഡേറ്റ് നല്കി, പരിപാടി മുടങ്ങാൻ കാരണം അതായിരുന്നു
പണം വാങ്ങി മുങ്ങിയിട്ടില്ല, അഞ്ച് തവണ ഡേറ്റ് നല്കി, പരിപാടി മുടങ്ങാൻ കാരണം അതായിരുന്നു
Published on

പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്കി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് സംഘം കൊച്ചിയില്‍ നടി സണ്ണിലിയോണിനെ ചോദ്യം ചെയ്തത്. താന്‍ പണം വാങ്ങി മുങ്ങിയതല്ലെന്നും അഞ്ച് തവണ ഡേറ്റ് നല്‍കിയിട്ടും സംഘാടകനു പരിപാടി നടത്താന്‍ ആയില്ലെന്നും ബോളിവുഡ് നടി. ക്രൈംബ്രാഞ്ചിനു നല്കിയ മൊഴിയിലാണ് സണ്ണി ലിയോണി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംഘാടകരുടെ അസൗകര്യമാണ് പരിപാടി മുടങ്ങാന്‍ കാരണം. എപ്പോള്‍ ആവശ്യപ്പെട്ടാലും പരിപാടിയില്‍ പങ്കെടുക്കുമെന്നും സണ്ണി ലിയോണി അന്വേഷണ സംഘത്തോട് വ്യക്തമാക്കി. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റ് ഡി. വൈ. എസ്. പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. അവധിയാഘോഷിയ്ക്കാനായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലുണ്ടായിരുന്നു. ഇതിനിടയിലായിരുന്നു ചോദ്യം ചെയ്യല്‍.
പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന്റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് നടപടി. 2016 മുതല്‍ കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്കി 12 തവണയായി 29 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു ഷിയാസിന്റെ പരാതി. സണ്ണി ലിയോണിക്ക് പണം നല്‍കിയതിന്റെ രേഖകളടക്കമാണ് പരാതി നല്‍കിയിരുന്നത്. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇപ്പോഴും സന്നദ്ധയാണെന്നാണ് സണ്ണി ലിയോണി ക്രൈംബ്രാഞ്ചിന് നല്കിയ മൊഴിയില്‍ പറയുന്നു. അഞ്ചു തവണ പരിപാടി മാറ്റിവെച്ചു. തന്റേതായ കാരണങ്ങള്‍ കൊണ്ടല്ല പരിപാടി മാറ്റിയത്. തീയതി നിശ്ചയിച്ച് അറിയിച്ചാല്‍ ഇനി വേണമെങ്കിലും പങ്കെടുക്കാമെന്നും താരം ക്രൈംബ്രാഞ്ചിനെ അറിയിച്ചു.
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...