
Actor
ടിനിയെക്കുറിച്ച് രസകരമായ കുറിപ്പ് പങ്കിട്ട് ജോളി!
ടിനിയെക്കുറിച്ച് രസകരമായ കുറിപ്പ് പങ്കിട്ട് ജോളി!

ഒരു സെലിബ്രിറ്റിയുടെ വാക്കുകള്‍ക്കു കാതോര്‍ക്കാന്‍ നിരവധി പേരുണ്ടാകും. അവരുടെ പ്രസ്താവനകളും അഭിപ്രായങ്ങളും ഉപദേശങ്ങളും വന്‍തോതില്‍ ചര്‍ച്ചയാകും. അതു ചിലപ്പോള്‍ നല്ലതാകാം, മോശമാകാം. ചിലപ്പോള്‍ വിവാദങ്ങളിലേക്കു വഴിമാറിയും പോകാം. എന്തായാലും ഇവിടെ ഒരു സിനിമാ നടന്റെ ഉപദേശം ശിരസ്സാവഹിച്ച വിദ്യാര്‍ഥിനിയാണ് താരമായിരിക്കുന്നത്. നടന് ടിനി ടോമാണ് ആ ‘സൂപ്പര്‍ഹിറ്റ്’ ഉപദേശം കൊടുത്തത്.
സോഷ്യൽ മീഡിയ വഴി തന്റെ അഭിപ്രായങ്ങൾ തുറന്നുപറയാറുള്ള ടിനിയെ കുറിച്ചുള്ള വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മ്മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വിശദമായി വായിക്കാം.. പ്രശസ്ത നടൻ ടിനിടോമിനെ മുഖ്യാതിഥിയായി ക്ഷണിക്കരുത് . കാക്കനാടിലുള്ള ഭാവൻസ് ആദർശ വിദ്യാലയത്തിൽ വിദ്യാർത്ഥിനിയായിരുന്ന എന്റെ മൂന്നാമത്തെ മകൾ രേഷ്മക്കു നടൻ ടിനിടോം ” Best Student ” സമ്മാനം കൊടുക്കുന്നതാണ് ഫോട്ടോ …!
അന്നവൾക്കു അദ്ദേഹം പറഞ്ഞു കൊടുത്ത ഏറ്റവും വലിയ ഉപദേശം നന്നായി പഠിക്കണം എന്നായിരുന്നത്രെ ..ഉപദേശം അക്ഷരം പ്രതി അനുസരിച്ച എന്റെ മോള് ഇപ്പോൾ അയർലണ്ടിലെ ഡബ്ലിനിൽ എംഫിൽ ചെയ്യുകയാണ്. ഈ മനുഷ്യൻ കാരണം എന്തുമാത്രം അലച്ചിലും പണച്ചിലവുണ്ടെന്നറിയാമോ ? എന്റെ പടങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ടന്നത് വാസ്തവം തന്നെ , പക്ഷെ ടിനിടോമിനെ മുഖ്യാതിഥിയായി പ്രത്യേകിച്ച് സ്കൂളുകളിൽ ക്ഷണിക്കരുത്. അദ്ദേഹം വരും , ചിരിക്കും , ചിരിപ്പിക്കും , ചിന്തിപ്പിക്കും, ഉപദേശിക്കും ….പിന്നെ പിള്ളാര് പഠിക്കും , മാതാപിതാക്കളായ നമ്മുക്ക് പണീം കിട്ടും ,തീർച്ച. എന്നാണ് പോസ്റ്റിലൂടെ ജോളി ജോസഫ് പറയുന്നത്. പോസ്റ്റ് വൈറൽ ആയതോടെ നിരവധി അഭിപ്രായങ്ങൾ പങ്ക് വച്ചുകൊണ്ടാണ് ആരാധകർ എത്തുന്നത്.
about an actor
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...