Connect with us

ഇത്രയും വഴിപാടുകൾ ചെയ്യുന്നത് ആദ്യമായി, ഭാരതത്തിന്റെ സംസ്കാരം ഇതാണ്. എന്റെ സംസ്കാരം ഹിന്ദു സംസ്കാരമാണ്; ഇതുപോലുള്ള പള്ളികളാണ് കേരളത്തിൽ വരേണ്ടതെന്ന് ടിനി ടോം

Actor

ഇത്രയും വഴിപാടുകൾ ചെയ്യുന്നത് ആദ്യമായി, ഭാരതത്തിന്റെ സംസ്കാരം ഇതാണ്. എന്റെ സംസ്കാരം ഹിന്ദു സംസ്കാരമാണ്; ഇതുപോലുള്ള പള്ളികളാണ് കേരളത്തിൽ വരേണ്ടതെന്ന് ടിനി ടോം

ഇത്രയും വഴിപാടുകൾ ചെയ്യുന്നത് ആദ്യമായി, ഭാരതത്തിന്റെ സംസ്കാരം ഇതാണ്. എന്റെ സംസ്കാരം ഹിന്ദു സംസ്കാരമാണ്; ഇതുപോലുള്ള പള്ളികളാണ് കേരളത്തിൽ വരേണ്ടതെന്ന് ടിനി ടോം

നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ടിനി ടോം പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

കർക്കിടകം ഒന്നാം തീയതി കല്ലൂർ പേരമംഗലം നാഗരാജ ക്ഷേത്രത്തിൽ നടന്ന പൂജയിൽ ടിനി ടോമും നടി സരയുവും പങ്കെടുത്തിരുന്നു. ഇവിടെ ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ടിനി ടോം. ഹിന്ദു സംസ്കാരത്തെപ്പറ്റിയും നാഗരാജാ ക്ഷേത്രത്തെപ്പറ്റിയും ടിനി ടോം പറയുന്നത്.

ഒരു പുതിയ അനുഭവമായിരുന്നു. ഇത്രയും പ്രതിഷ്ഠകൾ കാണുന്നതും ഇത്രയും വഴിപാടുകൾ ചെയ്യുന്നതും ആദ്യമായിട്ടാണ്. ജാതിയും മതവും ഒന്നുമില്ല. ഭാരതത്തിന്റെ സംസ്കാരം ഇതാണ്. എന്റെ സംസ്കാരം ഹിന്ദു സംസ്കാരമാണ്, എന്റെ മതം ക്രൈസ്തവ മതവും. ഹിന്ദു എന്ന് പറയുന്നത് ഒരു മതമല്ല.

ഹിന്ദു എന്നത് ഒരു സംസ്കാരമാണ് എന്ന് കാണിക്കുന്ന ഒരു അമ്പലമാണ് പേരമംഗലം നാഗരാജാ ക്ഷേത്രം. ക്ഷേത്രത്തിൽ ദർശനം നടത്തിയത് വളരെ നല്ല അനുഭവമായിരുന്നു. നല്ല പോസിറ്റീവിറ്റി ലഭിച്ചു. ഇതുപോലുള്ള ക്ഷേത്രങ്ങളും ഇതുപോലുള്ള പള്ളികളുമാണ് കേരളത്തിൽ വരേണ്ടത്. അവിടെയാണ് മതസൗഹാർദം ഉണ്ടാകുന്നത് ടിനി ടോം പറഞ്ഞു.

അതേസമയം മഞ്ഞ് എന്ന ചിത്രമാണ് ടിനി ടോമിന്റേതായി പുറത്തെത്തിയത്. നായകനായ‌ ഈ ചിത്രത്തിലൂടെ തന്നെ അദ്ദേഹം ​ഗായകനായും അരങ്ങേറ്റം കുറിച്ചിരുന്നു.

‘എന്റെ കുഞ്ഞല്ലേ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തിലും അഭിനയിച്ചിരിക്കുന്നത് ടിനി ടോമാണ്. ഏറെ വൈകാരികമായ ഗാനം ഹൃദയസ്പർശിയായി പാടുന്നതിൽ ടിനി ടോം വിജയിച്ചുവെന്നാണ് പ്രേക്ഷക പ്രതികരണം.

ടിനി ടോം ഇത്ര നന്നായി പാടുമോ എന്നാണ് പലരും അദ്ഭുതപ്പെട്ടത്. രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘മത്ത്’ ജൂൺ 21 ന് ആണ് പുറത്തെത്തിയത്. എന്നാൽ ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. സമ്മിശ്രാഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.

More in Actor

Trending