Connect with us

ഒരാൾക്കെതിരെ പീ ഡന ആരോപണം ഉയർന്ന സാ​ഹചര്യത്തിൽ അതിൽ തെറ്റുകാരനല്ലെന്ന് തെളിയിച്ച് തിരികെ വരുകയെന്നതാണ് വേണ്ടത്; സിദ്ദിഖിന്റെ രാജിയ്ക്ക് പിന്നാലെ ടിനി ടോം

Malayalam

ഒരാൾക്കെതിരെ പീ ഡന ആരോപണം ഉയർന്ന സാ​ഹചര്യത്തിൽ അതിൽ തെറ്റുകാരനല്ലെന്ന് തെളിയിച്ച് തിരികെ വരുകയെന്നതാണ് വേണ്ടത്; സിദ്ദിഖിന്റെ രാജിയ്ക്ക് പിന്നാലെ ടിനി ടോം

ഒരാൾക്കെതിരെ പീ ഡന ആരോപണം ഉയർന്ന സാ​ഹചര്യത്തിൽ അതിൽ തെറ്റുകാരനല്ലെന്ന് തെളിയിച്ച് തിരികെ വരുകയെന്നതാണ് വേണ്ടത്; സിദ്ദിഖിന്റെ രാജിയ്ക്ക് പിന്നാലെ ടിനി ടോം

കഴിഞ്ഞ ദിവസം നടി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലുകൾ പുറത്ത് വന്നതിന് പിന്നാലെ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ദിഖ് രാജി വെച്ചിരുന്നു. ഇ്പപോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ടിനി ടോം.

സിദ്ദിഖ് സ്വമേധയാ രാജിവെക്കുകയായിരുന്നു. ജനാധിപത്യപരമായ നീക്കമാണിത്. ഒരാൾക്കെതിരെ പീ ഡന ആരോപണം ഉയർന്ന സാ​ഹചര്യത്തിൽ അതിൽ തെ റ്റുകാരനല്ലെന്ന് തെളിയിച്ച് തിരികെ വരുകയെന്നതാണ് വേണ്ടത് എന്നുമാണ് ടിനി ടോം പറയുന്നത്.

തനിക്കെതിരെ നടി ഉയർത്തിയ ആരോപണത്തിൻറെ വെളിച്ചത്തിലാണ് രാജിയെന്നാണ് സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞത്. തനിക്കെതിരായ ആരോപണം ഗൗരവമുള്ളതാണ്. അത് സംഘടനയ്ക്ക് മോശമാണെന്നുള്ളതുകൊണ്ടുമാണ് രാജിവെയ്ക്കുന്നതെന്നാണ് മോഹൻലാലിന് നൽകിയ രാജിക്കത്തിൽ സിദ്ദിഖ് പറഞ്ഞത്. ഈ രാജിക്കത്ത് സിദ്ദിഖ് അമ്മയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടിട്ടുമുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു നടി സിദ്ദിഖിനെതിരെ ആരോപണവുമായി വന്നിരുന്നത്. നടിയുടെ വെളിപ്പെടുത്തൽ ഇങ്ങനെയായിരുന്നു;

മോഡലിംഗ് പോലും ഞാൻ ആ സമയത്ത് തുടങ്ങിയിട്ടില്ല. സിനിമ മേഖലയെ കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഗോഡ് ഫാദറൊന്നും നമ്മുക്കില്ലല്ലോ. ഞാൻ ഒറ്റയ്ക്കാണ് പോയത്. പ്ലസ് ടൂ കഴിഞ്ഞ സമയത്താണ് മോശം അനുഭവം ഉണ്ടാകുന്നത്. ഫേസ്ബുക്കിൽ മെസേജ് അയക്കുകയായിരുന്നു. വ്യാജമായി തോന്നുന്ന ഒരു അക്കൗണ്ടായിരുന്നു അത്. പക്ഷേ, അത് അദ്ദേഹത്തിന്റെ സ്വന്തം അക്കൗണ്ടായിരുന്നു. ആ അക്കൗണ്ട് വഴി പലർക്കും ഇയാൾ മെസേജ് അയച്ചിട്ടുണ്ട്.

പിന്നീട് സിദ്ദിഖിന്റെ ‘സുഖമറിയാതെ’ എന്ന സിനിമയുടെ പ്രിവ്യൂവിന് ശേഷം തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലിലേക്ക് വരാൻ പറഞ്ഞു. അവിടെവെച്ചാണ് മോശം അനുഭവമുണ്ടായത്. അന്ന് എനിക്ക് 21 വയസ്സാണ്. മോളേ… എന്ന് വിളിച്ചാണ് സമീപിച്ചത്. ഒരിക്കലും ഇദ്ദേഹം ഇങ്ങനെ പെരുമാറുമെന്ന് കരുതിയതേയില്ല.

അവിടെ വെച്ചാണ് ലൈം ഗികമായി എന്നെ പീ ഡിപ്പിക്കുന്നത്. അയാൾ ഇന്ന് പറയുന്ന പല കാര്യങ്ങളും പച്ചക്കള്ളമാണ്. അയാൾ അടി ക്കുകയും ഇ ടിക്കുകയും ചെയ്തു. അയാളെന്നെ പൂട്ടിയിട്ടു. അവിടെ നിന്ന് രക്ഷപ്പെട്ടതാണ്. അവിടെ നിന്ന് ഇറങ്ങിയോടി ഒരു ഓട്ടോയിൽ കയറി പോകുകയായിരുന്നു ഞാൻ. പക്ഷെ ഞാൻ പോകുമ്പോൾ അയാൾ പറഞ്ഞത് നീ എവിടെ പോയി പറഞ്ഞാലും ആരും നിന്നെ വിശ്വസിക്കാൻ പോകുന്നില്ലെന്നാണ്. ശരിയാണ്, ആരും വിശ്വസിച്ചിട്ടില്ല.

ആ ഹോട്ടലിൽ നിന്ന പലർക്കും ഇത് അറിയാം, സ്ഥിരമായി ഇത് നടക്കുന്നുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. ഈ സംഭവം കഴിഞ്ഞിട്ടും അയാൾ ഒരു ഉളുപ്പുമില്ലാതെ എന്റെ മുൻപിൽ വന്ന് നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. ഞാൻ ഇതിനെ കുറിച്ച് തുറന്ന് പറഞ്ഞപ്പോൾ അയാൾ പറഞ്ഞത് ആ കുട്ടിയുടെ വസ്ത്രം ശരിയായിരുന്നില്ലെന്നും അത് ശരിയായി ധരിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് പറഞ്ഞത്. ‘കുട്ടീടെ ഡ്രസിങ് ശരിയല്ലായിരുന്നു, നല്ല ആളുകളൊക്കെ വരുന്നതല്ലേ, അതുകൊണ്ട് ആ ഡ്രസ് നേരെയിടു എന്ന കമന്റാണ് പറഞ്ഞത്.

സിദ്ദിഖ് നമ്പർ വൺ ക്രി മിനലാണ്. ഇപ്പോൾ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ അദ്ദേഹം കാര്യമായി സംസാരിക്കുന്നത് കേട്ടു. സ്വയം കണ്ണാടിയിൽ നോക്കിയാൽ അദ്ദേഹത്തിന് ക്രി മിനലിനെ കാണാം. ഇയാൾ കാരണം എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വപ്‌നങ്ങളാണ്, എന്റെ മാനസികാരോഗ്യമാണ്. സഹായം ചോദിച്ച് ഞാൻ മുട്ടിയ വാതിലുകളൊന്നും തുറന്നില്ല. എനിക്ക് എന്റെ അമ്മയും അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റെ പല സുഹൃത്തുക്കൾക്കും അയാളിൽ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.

2019-ൽ തന്നെ പൊതുസമൂഹത്തിന് മുന്നിൽ ഞാൻ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയിൽനിന്നു തന്നെ മാറ്റിനിർത്തി. എനിക്കൊന്നും നഷ്ടപ്പെടാനില്ല. അതുകൊണ്ടാണ് സധൈര്യം തുറന്ന് പറയുന്നത് എന്നുമാണ് രേവതി സമ്പത്ത് ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്.

More in Malayalam

Trending