
Malayalam
ഡല്‍ഹിയിലെ ആ തണുത്ത ദിവസങ്ങള്‍ ഇപ്പോഴും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല; ഓര്‍മ്മകള്‍ പങ്കുവെച്ച് അനുശ്രീ
ഡല്‍ഹിയിലെ ആ തണുത്ത ദിവസങ്ങള്‍ ഇപ്പോഴും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല; ഓര്‍മ്മകള്‍ പങ്കുവെച്ച് അനുശ്രീ
Published on

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാജ്യം ഇന്നലെ എഴുപത്തി രണ്ടാം റിപബ്ലിക്ക് ദിനം ആഘോഷിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ തന്റെ റിപ്പബ്ലിക് ദിന ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി അനുശ്രീ. ഡല്‍ഹിയിലെ തണുത്ത ദിവസങ്ങളിലെ പരേഡ് ഓര്‍മകള്‍ ഇപ്പോഴും മനസില്‍ ഉണ്ടെന്നും അത് മായാതെ അങ്ങനെ നില്‍ക്കുകയാണെന്നും അനുശ്രീ ചിത്രം പങ്കുവെച്ച് കുറിച്ചു.
‘2008ല്‍ ഡല്‍ഹിയില്‍ വെച്ച് നടന്ന പരേഡിന്റെ ഓര്‍മ്മയാണ് എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനം സമ്മാനിക്കുന്നത്. തണുത്ത വെളുപ്പാന്കാലത്തിന്റ്റെ നല്ല ഓര്‍മ്മയിലാണ് ഇന്നുമെന്നും ഏക് ദോ ഏക്-ഏക് ദോ ഏക്’ അനുശ്രീ ഫേസ്ബുക്കില്‍ കുറിച്ചു. ആര്‍മി ലവര്, കേരള, ലക്ഷദ്വീപ് എന്നീ ഹാഷ്ടാഗുകളോടെയാണ് അനുശ്രീ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Every republic day brings to me memories of the freezing early morning of 2008 pared Delhi…ഡല്‍ഹിയിലെ തണുത്ത ദിവസങ്ങളിലെ പരേഡ് ഓര്‍മകള്‍ ഇപ്പഴും ഒട്ടും മായാതെ മനസില്‍ ഉണ്ട് എന്നും അനുശ്രീ കുറിച്ചു.
സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ അനുശ്രീ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും പുതിയ വിശേഷങ്ങളും ഒക്കെ ആരാധകരുമായി പങ്കിടാറുണ്ട്. അടുത്തിടെ തന്റെ സഹോദരന് അനൂപിന്റെയും നാത്തൂന് രുക്കു എന്ന ആതിര അനൂപിന്റെയും കുഞ്ഞിനൊപ്പമുള്ള ചിത്രവും അനുശ്രീ പങ്കുവെച്ചിരുന്നു. ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് ഇത് സ്വീകരിച്ചിത്.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...