
Malayalam
ഡല്‍ഹിയിലെ ആന്‍ഡ്രൂസ് ഗഞ്ചിലെ റോഡ് ഇനി മുതല്‍ അറിയപ്പെടുക സുശാന്തിന്റെ പേരില്‍
ഡല്‍ഹിയിലെ ആന്‍ഡ്രൂസ് ഗഞ്ചിലെ റോഡ് ഇനി മുതല്‍ അറിയപ്പെടുക സുശാന്തിന്റെ പേരില്‍

തെക്കന്‍ ഡല്‍ഹിയിലെ ആന്‍ഡ്രൂസ് ഗഞ്ചിലെ റോഡിന് അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ പേര് നല്കി. പേരുമാറ്റം നഗരസഭ അംഗീകരിച്ചായി വ്യാഴാഴ്ച അധികൃതര്‍ അറിയിച്ചു. ‘സുശാന്ത് സിങ് രജ്പുത്ത് മാര്‍ഗ്’ എന്നായിരിക്കും പേര്. സുശാന്തിനോടുള്ള ആദര സൂചകമായാണ് റോഡിന്റെ പേരുമാറ്റം. കഴിഞ്ഞ സെപ്റ്റംബറില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അഭിഷേക് ദത്ത് റോഡിന് സുശാന്തിന്റെ പേരിടാനുള്ള നിര്‍ദേശം നഗരസഭയില്‍ നല്‍കുകയായിരുന്നു.
അതേസമയം, സുശാന്തിന്റെ 35ാമത്തെ ജന്മദിനമായിരുന്ന ജനുവരി 21 ന് താരത്തിന്റെ യുഎസിലുള്ള സഹോദരി ശ്വേത സിങ് ഫിസിക്സ് വിദ്യാര്‍ഥികള്‍ക്കായി 25 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ് പ്രഖ്യാപിച്ചിരുന്നു. കലിഫോര്‍ണിയ സര്‍വകലാശാലയില്‍ പഠനത്തിന് അവസരമൊരുക്കും വിധമാണിത്.
2020 ജൂണ്‍ 14ന് ആണ് സുശാന്തിനെ ബാദ്രയിലെ സ്വവസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും വിമര്‍ശനങ്ങളും ഉടലെടുത്തിരുന്നു. സുശാന്തിന്റെ മണം കൊലപാതകം ആണെന്ന് ആരോപിച്ച് ബന്ധുക്കളും ആരാധകരും രംഗത്തെത്തിയതോടെ നിരവധി പേരെയാണ് ചോദ്യം ചെയ്തത്. എന്നാല്‍ മാസങ്ങളായി സിബിഐ, ഇഡി, എന്‍സിബി എന്നീ കേന്ദ്ര ഏജന്‍സികള്‍ സംഭവത്തക്കുറിച്ച് അന്വേഷിക്കുന്നുണ്ടെങ്കിലും കേസന്വേഷണം ഇതുവരെയും എങ്ങുമെത്തിയിട്ടില്ല.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...