Connect with us

സുമംഗലിഭഃവ സീരിയൽ നിർത്തുന്നു

Malayalam

സുമംഗലിഭഃവ സീരിയൽ നിർത്തുന്നു

സുമംഗലിഭഃവ സീരിയൽ നിർത്തുന്നു

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായിരുന്നു സുമംഗലി ഭവ. ദര്‍ശന ദാസ് നായികയായി എത്തിയ സീരിയലില്‍ സോനു സതീഷാണ് നായികവേഷം ചെയ്യുന്നത്. വില്ലത്തി വേഷങ്ങളിലും കോമഡി കഥാപാത്രങ്ങളും ചെയ്തിട്ടുള്ള സോനുവിന്റെ നായിക വേഷമായിരുന്നു സുമംഗലിഭഃവയില്‍. പരമ്പര 350 എപ്പിസോഡുകൾ അടുത്തിടെയാണ് പൂർത്തിയാക്കിയത്. ഇപ്പോഴിതാ സീരിയല്‍ അവസാനിക്കാന്‍ പോവുകയാണെന്ന കാര്യം നായിക നായകന്മാര്‍ ആരാധകരെ അറിയിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ക്കൊപ്പമാണ് പരമ്പര അവസാനിപ്പിക്കുന്ന വിവരം നായകനായ റിച്ചാര്‍ഡും, നടി സോനുവും വ്യക്തമാക്കിയത്. ലൊക്കേഷനിലെത്തിയ അമ്പാടി കുട്ടന്‍. സുമംഗലിഭഃവയുടെ ക്ലൈമാക്‌സ് അടുത്ത ഞായറാഴ്ച ഉണ്ടാവുമെന്നും പറയുന്നു. ഇതോടെ സുമംഗലിഭഃവ തീരാറായോ എന്ന ചോദ്യവുമായി ആരാധകരുമെത്തി. ക്ലൈമാക്‌സില്‍ അഭിനയിക്കാനാണ് അമ്പാടി എന്ന കുട്ടി എത്തിയതെന്ന് അടക്കമുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

ടീം അംഗങ്ങൾ സീരിയൽ പായ്ക്ക് അപ് ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. സുമംഗലിഭവ ഷൂട്ടിന്റെ അവസാന ദിവസം ഇവിടെ അവസാനിച്ചു. ഒരുപാട് നല്ലോർമ്മകൾ സമ്മാനിച്ച സീരിയൽ സെറ്റ്, പ്രേക്ഷകരുടെ സ്നേഹം എല്ലാം ഹൃദയത്തിൽ ഉണ്ടാകും എന്നാണ് റിച്ചാർഡ് പ്രതികരിച്ചത്.

ഇനി പുതിയ സീരിയല്‍ ഏതാണെന്ന ചോദ്യത്തിന് ഒന്നും ഇതുവരെ ഏറ്റെടുത്തില്ലെന്നാണ് സോനു പറയുന്നത്. സീരിയലിന്റെ പ്രധാന ആകര്‍ഷണം ഓണ്‍സ്‌ക്രീനില്‍ ഭര്‍ത്താവായി അഭിനയിക്കുന്ന റിച്ചാര്‍ഡുമായിട്ടുള്ള കെമിസ്ട്രിയാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ സോനു തുറന്നടിച്ചിരുന്നു.

‘താനൊരു റൊമാന്റിക് ജോഡി ശ്രദ്ധിക്കപ്പെടുന്നതില്‍ വലിയ സന്തോഷമാണ് ടെലിവിഷനില്‍ കൂടുതലായും ഞാന്‍ നെഗറ്റീവ് വേഷങ്ങളാണ് ചെയ്തിരുന്നത്. ഭര്‍ത്താവിനൊപ്പം പ്രണയാതുരമായി അഭിനയിക്കാനുള്ള അവസരം ഇതുവരെലഭിച്ചിരുന്നില്ല. അവസാനം ഇതിലൂടെ ആ ഭാഗ്യം ലഭിച്ചു. പ്രേക്ഷകരും അത് ആസ്വദിക്കുന്നുണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷമാണെന്നും നടി വ്യക്തമാക്കിയിരുന്നു.

More in Malayalam

Trending

Recent

To Top