അവതാരകയായും നടിയായും േ്രപക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് വിദ്യ വിജയകുമാര്‍. നടി കൂടുതല്‍ സുപരിചിതയാകുന്നത് കരിക്ക് എന്ന ഫേമസ് വെബ് സീരിസിലൂടെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന വിദ്യ തന്റെ വിവാഹത്തെ സംബന്ധിച്ച കാര്യങ്ങളൊന്നും തന്നെ പങ്ക് വെച്ചിരുന്നില്ല. എന്നാല്‍ വിദ്യ വിവാഹിതയായി എന്നുള്ള വാര്‍ത്ത ആദ്യം പ്രേക്ഷകര്‍ക്ക് ഉള്‍കൊള്ളാനായിരുന്നില്ല. വ്യാജവാര്ത്തയായിരുന്നുവെന്നും രഹസ്യവിവാഹനം ആയിരുന്നോ എന്ന തരത്തില്‍ ഉള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായതോടെ വിദ്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഒരു വീഡിയോയുമായാണ് വിദ്യ എത്തിയത്.
‘നമ്മള്‍ക്ക് എന്തെങ്കിലും
ചെയ്യണം എന്നുണ്ടെങ്കില്‍ അത് ചെയ്യണം; അതില്‍ നിങ്ങളുടെ ചുറ്റും ഉള്ളവരോ,
ഹസ്ബന്‍ഡോ വൈഫ് അല്ലെങ്കില്‍ പാരന്റ്സ്, സുഹൃത്തുക്കള്‍, അല്ലെങ്കില്‍ ബന്ധുക്കള്‍
ആരാണെങ്കിലും ശരി ഇവരുടെ ഒന്നും സന്തോഷത്തിനു നോക്കി നില്‍ക്കണം എന്ന് നിര്‍ബന്ധം
ഒന്നും ഇല്ല’
നമ്മളുടെ സന്തോഷത്തിന്റെ ഒരു അളവ് പോലും അവരുടെ മുഖത്തോ, അല്ലെങ്കില്‍ അവര്‍ക്ക് ഫീല്‍ പോലും ചെയ്യുന്നുണ്ടാകില്ല. ബട്ട് ഇറ്റ്സ് ഒകെ. നിങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ നിങ്ങള്‍ ഹാപ്പി ആണോ. നിങ്ങള്‍ സാറ്റിസ്ഫൈഡ് ആണെങ്കില്‍ മറ്റൊന്നും ഒരു വിഷയം അല്ല. നമ്മളുടെ ഉള്ളിന്റെ ഉള്ളില്‍ നമ്മള് ചെയ്യുന്നത് ശരി ആണ് എന്ന് ബോധ്യം ഉണ്ടങ്കില്‍ മറ്റുള്ളവര്‍ എന്തൊക്കെ ചെയ്താലും പറഞ്ഞാലും അതൊന്നും വിഷയം ആക്കേണ്ട കാര്യവും ഇല്ല. മറ്റുള്ളവര്‍ക്ക് ഉപദ്രവം ഇല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതില്‍ തെറ്റില്ല എന്നും വിദ്യ പറയുന്നു.
സൂപ്പര്‍ ഫോര്‍ എന്ന പരിപാടിയിലാണ ഇപ്പോള്‍ അവതാരകയുടെ റോളില്‍ വിദ്യ എത്തുന്നത്. കുറച്ചു ദിവസമായി വിദ്യ ഷോയില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിശേഷം ചാനല്‍ പുറത്തുവിട്ടത്. അഭിനേത്രി കൂടിയായതിനാല്‍ വേറെ ഏതെങ്കിലും ഷൂട്ട് തിരക്കിലായതിനാലാണോ അതാണോ വിദ്യയെ സൂപ്പര്‍ 4ല്‍ കാണാനാകാത്തത് എന്നെല്ലാം പ്രേക്ഷകര്‍ ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യ വിവാഹിത ആയ വിവരം പുറത്തുവന്നത്. അഖില്‍ ആണ് വിദ്യയുടെ ഭര്‍ത്താവ് എന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം സൂപ്പര്‍ ഫോറില്‍ നവ ദമ്പതികള്‍ക്ക് വന്‍ സ്വീകരണം ആണ് ഏവരും ചേര്‍ന്ന് നല്‍കുന്നത്.
പിജിക്ക്
പഠിക്കുമ്പാള്‍ സണ്‍ഡേ ഹോളിഡേ സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തു കൊണ്ടാണ് വിദ്യയുടെ
സിനിമയിലേക്കുള്ള രംഗപ്രവേശം. പിന്നിടാണ് കളി എന്ന സിനിമയിലേക്ക് എത്തിയത്. ഒരുപാട്
ഓഡിഷനുകള്‍ക്കു ശേഷമാണ് കളിയിലേക്കെത്തുന്നത്. അതിനു ശേഷം തെലുങ്കിലും
അഭിനയിച്ചിരുന്നു. പിന്നീട് ചെയ്ത നാടകവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആങ്കറിങ്ങ്
പണ്ട് മുതലേ ചെയ്യുന്നതാണ്. പക്ഷേ ആദ്യമായി ലൈവ് ആങ്കറിംഗ് ചെയ്തപ്പോള്‍ നന്നായി
പേടിച്ചിരുന്നുവെന്നും വിദ്യ പറയുന്നു. ആദ്യമായി ആങ്കറിങ്ങ് ചെയ്തപ്പോള്‍ അല്‍പ്പം
പേടി തോന്നിയെങ്കിലും അങ്ങനെ അങ്ങ് മുന്നോട്ട് പോയെന്നും വിദ്യ പറയുന്നു. സൂര്യ
മ്യൂസിക്ക് സൂര്യ കോമഡി എന്നീ ചാനലുകളിലും ആങ്കറിങ്ങ് ചെയ്തിട്ടുണ്ട്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...