
Social Media
വടിവാൾ ഉപയോഗിച്ച് കേക്ക് മുറിച്ചു; മാപ്പ് പറഞ്ഞ് വിജയ് സേതുപതി
വടിവാൾ ഉപയോഗിച്ച് കേക്ക് മുറിച്ചു; മാപ്പ് പറഞ്ഞ് വിജയ് സേതുപതി

പിറന്നാള്‍ കേക്ക് വാളുകൊണ്ട് വെട്ടിമുറിച്ച സംഭവത്തില്‍ മാപ്പ് അപേക്ഷിച്ച് നടന് വിജയ് സേതുപതി. സോഷ്യല്‍ മീഡിയയിലെ വിശദമായ കുറിപ്പിലാണ് വിജയ് സേതുപതി മാപ്പ് അപേക്ഷ നടത്തിയിരിക്കുന്നത്. താന്‍ മോശമായ ഒരു മാതൃകയായി എന്നും ഭാവിയില്‍ ശ്രദ്ധാലുവായിരിക്കുമെന്നും വിജയ് സേതുപതി കുറിച്ചു. സംവിധായകന് പൊന്റാമിന്റെ ചിത്രത്തിന്റെ സെറ്റില്‍ വച്ച് ക്രൂവിന് ഒപ്പമായിരുന്നു പിറന്നാള്‍ ആഘോഷം. സെറ്റില്‍ ഒരുക്കിയ പിറന്നാള്‍ കേക്കാണ് വാളു കൊണ്ട് വെട്ടിയത്.
പിറന്നാളിനോട് അനുബന്ധിച്ച് സംവിധായകന് പൊന്റാമും അദ്ദേഹത്തിന്റെ സംഘവും പ്രത്യേക പിറന്നാള്‍ കേക്ക് ക്രമീകരിച്ചിരുന്നു. ഒരു വാളു കൊണ്ടായിരുന്നു അദ്ദേഹം പിറന്നാള്‍ കേക്ക് മുറിച്ചത്. വാളുകൊണ്ട് വിജയ് സേതുപതി പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും നെറ്റിസണ്‍സിന് ഇടയില്‍ വിവാദമാകുകയും ചെയ്തു. ഏതായാലും തന്റെ പ്രവൃത്തിയില്‍ ഖേദം പ്രകടിപ്പിച്ച നടന് ഭാവിയില്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കുമെന്നും അറിയിച്ചു. തമിഴിലാണ് അദ്ദേഹം മാപ്പ് അപേക്ഷിച്ചു കൊണ്ടുള്ള കുറിപ്പ് പങ്കുവച്ചത്. ‘എന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന സിനിമാരംഗത്തു നിന്നുള്ള വ്യക്തികള്‍ക്കും ആരാധകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. മൂന്നു ദിവസം മുമ്ബ് എന്റെ പിറന്നാള്‍ ആഘോഷത്തിനിടയില്‍ പകര്‍ത്തിയ ഒരു ചിത്രം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ചിത്രത്തില്‍, ഞാന്‍ എന്റെ പിറന്നാള്‍ കേക്ക് വാളുകൊണ്ട് മുറിക്കുകയാണ്. ഞാന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സംവിധായകന് പൊന്റാമിന്റെ ചിത്രത്തില്‍ വാളിന് ഒരു പ്രധാന റോളുണ്ട്. പൊന്റാമിനും സംഘത്തിനുമൊപ്പം പിറന്നാള്‍ ആഘോഷിക്കവേ കേക്ക് മുറിക്കാന്‍ ഞാന്‍ വാള് ഉപയോഗിക്കുകയായിരുന്നു. നിരവധി ആളുകളാണ് ഇതൊരു മോശം മാതൃകയാണെന്ന് പറഞ്ഞത്. ഇന്നുമുതല്‍ ഞാന്‍ ശ്രദ്ധാലുവായിരിക്കും. ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചെങ്കില്‍ മാപ്പു ചോദിക്കുകയും എന്റെ പ്രവൃത്തിയില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു’
നേരത്തെ, പിറന്നാള്‍ കേക്ക് വാളു കൊണ്ട് മുറിച്ച ഗുണ്ടകളെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിജയ് സേതുപതിയും അതേ തെറ്റ് തന്നെയാണ് ചെയ്തതെന്നും അദ്ദേഹത്തെയും അറസ്റ്റ് ചെയ്യണമെന്നും നിരവധി ആളുകളാണ് ആവശ്യം ഉന്നയിച്ചത്. അതേസമയം, അദ്ദേഹത്തിന്റെ അടുത്തിടെ റിലീസ് ചെയ്ത ചിത്രം മാസ്റ്റര്‍ തിയറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ...
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...