Social Media
ആ രാത്രി എന്തും സംഭവിച്ചേനെ, ഇതുപോലെയൊരു ദിവസം ഉണ്ടാകാതിരിക്കട്ടെ, വികാരഭരിതനായി ആദിത്യൻ
ആ രാത്രി എന്തും സംഭവിച്ചേനെ, ഇതുപോലെയൊരു ദിവസം ഉണ്ടാകാതിരിക്കട്ടെ, വികാരഭരിതനായി ആദിത്യൻ
മലയാളികൾക്ക് ഏറെ പരിചിതമായ മുഖങ്ങളാണ് താരദമ്പതികളായ ആദിത്യൻ ജയനും അമ്പിളി ദേവിയും വിവാഹത്തിന് ശേഷം വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കു വയ്ക്കാറുമുണ്ട്. അമ്പിളിയുമായുള്ള വിവാഹശേഷമാണ് സോഷ്യൽ മീഡിയയിലൂടെ കുടുംബത്തിന്റെ വിശേഷങ്ങൾ ആദിത്യൻ കൂടുതലും പങ്ക് വയ്ക്കുന്നത്. വിവാഹവും കുഞ്ഞിന്റെ ജനനവും തുടങ്ങി പേരിടൽ ചടങ്ങുകൾ വരെ ആരാധകരുമായി പങ്കിട്ട ആദിത്യൻ ജയന് സോഷ്യൽ മീഡിയയിലും ആരാധകർ ഏറെയാണ്. ഇപ്പോൾ വളരെ ഇമോഷണൽ ആയി ആദിത്യൻ പങ്ക് വച്ച ചില കുറിപ്പുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
‘ഇന്നലെ വരെ എന്റെ ക്ഷമ മാനസികാവസ്ഥ ഈശ്വരന് മാത്രമേ അറിയത്തൊള്ളൂ. പക്ഷെ അറിയാതെ ചെയ്തു പോയ തെറ്റിന് 100 ക്ഷമ ചോദിച്ചു പക്ഷെ, അവരുടെ ആഗ്രഹം എന്റെ നാശവും ആയിരുന്നു, കുറ്റം എന്റേതാണ് ഇന്നലെ രാത്രി എന്തും സംഭവിച്ചേനെ ഇനിയും കുറെ അനുഭവിക്കാൻ ഉള്ളത് കൊണ്ടാണ് ബാക്കി വച്ച് ഈശ്വരൻ. എന്നാണ് ഒരു പോസ്റ്റിലൂടെ ആദിത്യൻ പറയുന്നത്
അതെ സമയം മറ്റൊരു പോസ്റ്റും ആദിത്യൻ പങ്കുവെച്ചിട്ടുണ്ട്. ‘ഇന്നലെ പോയ ഒരു ദിവസം ഇനി ഉണ്ടാകാതെ ഇരിക്കട്ടെ അത് ചിലപ്പോൾ എന്റെ ഓർമദിവസം ആയേനെ ചിലർ അഗ്രഹിച്ചതും അതാണ് അതിനു വേണ്ടിയുള്ള മാക്സിമം കളിച്ചു പക്ഷെ വടക്കുംനാഥനും എന്റെ ഷിബുവും ഉള്ളത് കൊണ്ട് ഞാൻ ഇന്ന് എന്റെ കുടുബംബവും എന്റെ സുഹൃത്തുക്കളും എടുത്ത ടെൻഷൻ കുറച്ചൊന്നുമല്ല,വേറേ പലരും പല ശ്രമവും നടത്തി ഒന്ന് പോയിക്കിട്ടാൻ അങ്ങനെ അങ്ങ് പോകുമോ… എന്നാണ് താരം പറയുന്നത്
നിരവധി ആരാധകർ ആണ് ആദിത്യന് ആശ്വാസവാക്കുകൾ നൽകികൊണ്ട് രംഗത്ത് എത്തുന്നത്. ചേട്ടൻ ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കുന്നത് കാണുമ്പോൾ ചില കൃമികീടങ്ങൾ ഇതുപോലെ ഓരോന്നും പൊക്കി പിടിച്ചു വരും. അതൊന്നും കാര്യമാക്കാതെ വടക്കുംനാഥനെ മുറുകെ പിടിച്ചു മുന്നോട്ടുപോവുകതന്നെ ആയാലും മനസു കൈവിടതിരിക്കുക.ദൈവം കൂടെ തന്നെ ഉണ്ട്, എന്നാണ് ആരാധകർ താരത്തോട് പറയുന്നത്.
