
Malayalam
സ്പിരിറ്റില്‍ അഭിനയിക്കുമ്പോള്‍ നല്ല ഭയമായിരുന്നു; ലൊക്കേഷനിലെത്തി അതുകൂടി അറിഞ്ഞതോടെ ഭയം ഇരട്ടിയായി
സ്പിരിറ്റില്‍ അഭിനയിക്കുമ്പോള്‍ നല്ല ഭയമായിരുന്നു; ലൊക്കേഷനിലെത്തി അതുകൂടി അറിഞ്ഞതോടെ ഭയം ഇരട്ടിയായി

By
നടനായും മിമിക്രി താരമായും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ടിനിടോം. നിരവധി സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും രഞ്ജിത്ത് സംവിധാനം ചെയ്ത ‘സ്പിരിറ്റ്’ എന്ന സിനിമ നല്കിയ അനുഭവം സ്പെഷ്യല്‍ ആണെന്ന് പറയുകയാണ് ടിനി ടോം. ‘സ്പിരിറ്റ്’ എന്ന സിനിമ തനിക്ക് സ്പെഷ്യല്‍ ആകുന്നതില്‍ പ്രധാനമായും രണ്ടു കാരണങ്ങള്‍ ഉണ്ടെന്നും ടിനിടോം പറയുന്നു. വളരെ കുറച്ചു സീനുകളിലെ അഭിനയിച്ചുള്ളൂ എങ്കിലും അതില്‍ ചെയ്തത് ഒരു ചെറിയ വേഷമായി തോന്നിയിട്ടില്ലെന്നും ആ കഥാപാത്രം അത്രത്തോളം ഉണ്ടായിരുന്നുവെന്നും ഒരു ടിവി ചാനലിലെ ടോക് ഷോയ്ക്കിടെ ടിനി ടോം പറയുന്നു.
‘സ്പിരിറ്റില്‍ രഘുനന്ദന് എന്ന മദ്യാസക്തനായ കഥാപാത്രത്തെ ഉപദേശിക്കുന്ന ബാര്‍ ജീവനക്കാരനാണ് ഞാന്‍. എന്റെ പറച്ചിലില്‍ രഘുനന്ദന് തന്നിലെ തെറ്റ് തിരിച്ചറിയണം. അത്രത്തോളം ശക്തമായ കഥാപാത്രമായിരുന്നു എന്റേത്. സ്പിരിറ്റില്‍ അഭിനയിക്കും മുന്‍പേ ഞാന്‍ എന്റെ അപ്പനോട് മുപ്പത് വര്‍ഷമായി പറയുന്ന കാര്യമാണ് കുടി നിര്‍ത്തണമെന്ന്. പക്ഷെ അപ്പന് ഒരിക്കല്‍ പോലും അത് അനുസരിച്ചിട്ടില്ല.
അങ്ങനെയുള്ള ഞാന്‍ സ്പിരിറ്റില്‍ അത്തരമൊരു വേഷം ചെയ്യാനെത്തുമ്പോള്‍ സ്വാഭാവികമായും ഭയക്കേണ്ടി വരുമല്ലോ. മാത്രവുമല്ല ആ സിനിമയുടെ ലൊക്കേഷനില്‍ വച്ച് ഞാന്‍ അറിഞ്ഞ മറ്റൊരു കാര്യം ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ ചെയ്യാനിരുന്ന വേഷമായിരുന്നു അതെന്നാണ്. അത് അറിഞ്ഞതും അതിന്റെ ഒരു ടെന്‍ഷനും അഭിനയിക്കുമ്പോള്‍ എനിക്കുണ്ടായിരുന്നു. ജഗതി ചേട്ടനൊക്കെ അഭിനയിച്ചാല്‍ ഒരേ ഒരു സീന്‍ ആണെങ്കിലും പോലും ഏത് നിലയില്‍ എത്തേണ്ടതാണ്’എന്നും ടിനി ടോം പറയുന്നു.
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. മെയ് 9 പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...