Malayalam
താരജാഡയില്ലാതെ പാര്‍വതി; വൈറലായി അമ്മയ്ക്കും കസിനും ഒപ്പമുള്ള ചിത്രങ്ങള്‍
താരജാഡയില്ലാതെ പാര്‍വതി; വൈറലായി അമ്മയ്ക്കും കസിനും ഒപ്പമുള്ള ചിത്രങ്ങള്‍
By
കുടുംബവിളക്ക് എന്ന പരമ്പരയിലെ കഥാപാത്രത്തിലൂടെ തന്നെ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് പാര്‍വതി വിജയ്. പരമ്പരില്‍ കുറച്ച് എപ്പിസോഡുകള്‍ മാത്രമെ കൈകാര്യം ചെയ്തൂള്ളൂ എങ്കിലും പാര്‍വതിയെ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. മിനിസ്‌ക്രീനിന്റെ സ്വന്തം മൃദുല വിജയുടെ സഹോദരി ആയതിനാല്‍ തന്നെ പാര്‍വതിയോടും ആ ഇഷ്ടം പ്രേക്ഷകര്‍ പ്രകടിപ്പിക്കാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ പാര്‍വതി പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ അമ്മയ്ക്കും ഒരു കസിനും ഒപ്പമുള്ള ചിത്രം പങ്ക് വച്ചത് വൈറലായിരുന്നു. ലൈവില്‍ എത്തുമ്പോഴെല്ലാം ആരാധകര്‍ ഒരു ഹായ് നല്‍കുമോ എന്നും നേരിട്ട് വിശേഷങ്ങള്‍ ചോദിക്കുമ്പോഴും എല്ലാം പാര്‍വതി മറുപടി നല്‍കാറുണ്ട്.
മീര വാസുദേവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന
പരമ്പരയില്‍ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് പാര്‍വതി കൈയ്യടി
നേടിയത്. പരമ്പരയുടെ തുടക്കം മുതല്‍ ഉണ്ടായിരുന്ന പാര്‍വതി വിവാഹത്തോടെയാണ് അഭിനയ
ജീവിതത്തിന്‍ നിന്നും പിന്‍വാങ്ങിയത്.
അഭിനയത്തിലേക്ക് ഇനി തിരിച്ചുവരില്ല
എന്ന് തീര്‍ത്തു പറയുകയാണ് പാര്‍വതി. ഇരുവരുടെയും വിശേഷങ്ങള്‍ അതിവേഗം ആണ് സോഷ്യല്‍
മീഡിയയില്‍ വൈറല്‍ ആകുന്നതും.
