
Malayalam
അഞ്ചാം പാതിരയ്ക്കെതിരെ മോഷണ ആരോപണം; തന്നെ ഡിപ്രഷനിലേയ്ക്ക് എത്തിച്ചെന്നും എഴുത്തുകാരന്
അഞ്ചാം പാതിരയ്ക്കെതിരെ മോഷണ ആരോപണം; തന്നെ ഡിപ്രഷനിലേയ്ക്ക് എത്തിച്ചെന്നും എഴുത്തുകാരന്

By
ബിഗ്സ്ക്രീനില്‍ വന്‍ വിജയം നേടിയ കുഞ്ചാക്കോ ബോബന്റെ െ്രെകം ത്രില്ലര്‍ ‘അഞ്ചാം പാതിര’യ്ക്കെതിരെ മോഷണരോപണവുമായി എഴുത്തുകാരന് ലാജോ ജോസ്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് അവതരിപ്പിച്ച ‘ഡോ. അന്‍വര്‍ ഹുസൈന്’ കഥാപാത്രം ഉള്‍പ്പടെയുള്ള അഞ്ച് പ്രധാന കഥാപാത്രങ്ങളുടെ നിര്‍മ്മിതിയും ചില കഥാസന്ദര്‍ഭങ്ങളും തന്റെ രണ്ട് നോവലുകളില്‍ നിന്നെടുത്തതാണ് എന്നാണ് ലാജോ ജോസ് ആരോപിക്കുന്നത്. അഞ്ചാം പാതിരായുടെ രണ്ടാംഭാഗം എന്ന പോലെ പുതിയ െ്രെകം ത്രില്ലര്‍ ചിത്രം മിഥുന് മാനുവല്‍ തോമസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മിഥുന് മാനുവല്‍ തോമസ് ഫേസ്ബുക്കിലൂടെ പങ്കുവച്ച ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററിനു താഴെ കമന്റായാണ് ലാജോ ജോസ് ആരോപണം ഉന്നയിച്ചത്.
‘അഞ്ചാം പാതിരയില്‍ എന്റെ നോവലുകളായ ഹൈഡ്രേഞ്ചിയ, റൂത്തിന്റെ ലോകം എന്നിവയില്‍ നിന്ന് വിദഗ്ദമായി കോപ്പിയടിച്ചു. ഇപ്രാവശ്യം എന്റെ ഏത് നോവലില്‍ നിന്നാണ് ചുരണ്ടിയിരിക്കുന്നത്? ഹൈഡ്രേഞ്ചിയയുടെ ബാക്കി ഭാഗങ്ങള്‍ ആണോ? അതോ പുതിയ ഇരയെ കിട്ടിയോ?’ എന്നായിരുന്നു ലാജോ കുറിച്ചത്. അതേസമയം, അഞ്ചാംപാതിരയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ലാജോ ജോസ് അറിയിച്ചിട്ടുണ്ട്.
സിനിമ ഇറങ്ങിയപ്പോള്‍ തന്നെ ഇക്കാര്യം പലരും ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ആ സമയത്ത് ഹൈഡ്രേഞ്ചിയ എന്ന നോവല്‍ സിനിമയാക്കാനുള്ള ചര്‍ച്ചകളിലായിരുന്നു താനെന്നും ലാജോ അറിയിച്ചു. പക്ഷേ അതിനോടകം അഞ്ചാംപാതിര വന്‍ ഹിറ്റായി മാറിയിരുന്നുവെന്നും അഞ്ചാംപാതിരയുമായി ഹൈഡ്രേഞ്ചിയയുടെ കഥയ്ക്ക് സാമ്യം ഉള്ളതിനാല്‍ തന്നെ ആ പ്രൊജക്ട് ഉപേക്ഷിക്കുകയായിരുന്നുവെന്നും ലാജോ വ്യക്തമാക്കി. തന്റെ ഡ്രീം പ്രൊജക്ട് ഇല്ലാതായത് തന്നെ ഡിപ്രഷനിലേക്ക് വരെ എത്തിച്ചിരുന്നുവെന്നും ലാജോ പറയുന്നു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...