
News
നിഷ്കളങ്കനും ശാന്തനും, മുഖം കണ്ടാല്‍ തന്നെ അറിയാം; സുശാന്തിനെ കുറിച്ച് കോടതി
നിഷ്കളങ്കനും ശാന്തനും, മുഖം കണ്ടാല്‍ തന്നെ അറിയാം; സുശാന്തിനെ കുറിച്ച് കോടതി

ചലച്ചിത്ര ലോകത്തെ ആകെ കണ്ണീരിലാഴ്ത്തിയ വാര്‍ത്തയായിരുന്നു സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം. അപ്രതീക്ഷിതമായ സംഭവിച്ച വിയോഗത്തെ ഞെട്ടലോടെയാണ് ആരാധകരും സ്വീകരിച്ചത്. സുശാന്തിന്റെ മരണത്തിന് പിന്നാലെ സംഭവം കൊലപാതകം ആണെന്നും നിരവധി ദുരൂഹതകള്‍ ഉണ്ടെന്നും കാട്ടി സുശാന്തിന്റെ ബന്ധുക്കളടക്കം നിരവധി പേരാണ് രംഗത്തെത്തിയത്.
എന്നാല്‍ ഇപ്പോഴിതാ സുശാന്തിന്റെ മരണത്തില്‍ വാദം കേള്‍ക്കുന്നതിനിടെ താരത്തെക്കുറിച്ച് വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുകയാണ് കോടതി. സുശാന്തിനെ നിഷ്കളങ്കനെന്നും ശാന്തനെന്നുമാണ് കോടതി വിശേഷിപ്പിച്ചത്.
‘സുശാന്തിന്റെ മുഖം കണ്ടാല്‍ തന്നെ അറിയാം, അയാള്‍ ഒരു നിഷ്കളങ്കനും ശാന്തനും നല്ലൊരു മനുഷ്യനും ആയിരുന്നുവെന്ന്. സുശാന്തിന്റെ സഹോദരിമാര്‍ നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് എസ്എസ് ഷിന്‍ഡെ, എംഎസ് കാര്‍ണിക് എന്നിവര്‍ അധ്യക്ഷരായ ബഞ്ച് നിരീക്ഷിച്ചു.
ജൂണ്‍ 14 ന് മുംബൈയിലെ വസതിയില്‍ വെച്ചാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുംബൈ പൊലീസ് അന്വേഷിച്ചുതുടങ്ങിയ കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. സുശാന്തിന്റെ കാമുകി റിയ ചക്രബര്‍ത്തിയടക്കം നിരവധി പേര് സംശയത്തിന്റെ നിഴലിലാണ്.
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...