Connect with us

ബിക്കിനി അണിഞ്ഞ് ഹോട്ട്‌ലുക്കില്‍ പൃഥിരാജിന്റെ നായിക; ആളെ മനസ്സിലായോ

News

ബിക്കിനി അണിഞ്ഞ് ഹോട്ട്‌ലുക്കില്‍ പൃഥിരാജിന്റെ നായിക; ആളെ മനസ്സിലായോ

ബിക്കിനി അണിഞ്ഞ് ഹോട്ട്‌ലുക്കില്‍ പൃഥിരാജിന്റെ നായിക; ആളെ മനസ്സിലായോ

അനാര്‍ക്കലി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് പ്രിയാല്‍ ഗോര്‍. ചിത്രത്തിന്റെ വിജയത്തിന് ശേഷം അഭിനയത്തില്‍ നിന്നും നീണ്ട നാള്‍ ഇടവേളയെടുത്ത താരത്തെക്കുറിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ഗോവന്‍ കടല്‍തീരത്ത് അവധി ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ബിക്കിനി അണിഞ്ഞാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പുതുവര്‍ഷാരംഭത്തിലെ ആഘോഷങ്ങള്‍ക്കിടെയാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിനൊപ്പം ക്യാപ്ഷനെക്കുറിച്ചും ആരാധകര്‍ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. വിദേശിയായ തന്റെ കാമുകനൊപ്പമാണ് പ്രിയാല്‍ അവധിയാഘോഷിക്കാന്‍ ഗോവയിലെത്തിയത്.

മുംബൈയിലെ ഗുജറാത്തി കുടുംബത്തിലാണ് ജനിച്ച പ്രിയാല്‍ 2013ല്‍ പഞ്ചാബി ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2014ല്‍ സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലിയില്‍ പൃഥ്വിരാജിന്റെ നായികയായതോടെ മലയാളി പ്രേക്ഷകരുടെയും പ്രിയതാരമായി മാറുകയായിരുന്നു. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറഞ്ഞ ഈ ചിത്രം വലിയ ഹിറ്റ് ആയിരുന്നു. ലക്ഷദ്വീപിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് മുഴുവന്‍ പൂര്‍ത്തീകരിച്ചത്. ലക്ഷദ്വീപിലെ ഭാഷയും രീതികളും ഒപ്പിയെടുത്ത ചിത്രത്തിന്റെ വിജയത്തിനു ശേഷം പിന്നീട് മൂന്ന് വര്‍ഷം നടി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തു. ഇപ്പോള്‍ ടെലിവിഷന്‍ രംഗത്ത് സജീവമാണ് പ്രിയാല്‍.

Continue Reading
You may also like...

More in News

Trending

Recent

To Top