
Malayalam
അധികം വൈകാതെ അമ്മയുടെ ആ ആഗ്രഹം നിറവേറ്റണം; തുറന്ന് പറഞ്ഞ് സോനു സതീഷ്
അധികം വൈകാതെ അമ്മയുടെ ആ ആഗ്രഹം നിറവേറ്റണം; തുറന്ന് പറഞ്ഞ് സോനു സതീഷ്

സീരിയലുകളിലൂടെയും നൃത്തത്തിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു സോനു. സ്ത്രീധനം പരമ്പരയിലെ കഥാപാത്രമാണ് സോനുവിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. ഇപ്പോൾ ഇതാ തന്റെ വലിയൊരു ആഗ്രഹത്തെകുറിച്ചു പറയുകയാണ് സോനു
‘തമിഴിലെ പ്രോജക്റ്റ് തീർത്ത ശേഷം ആണ് സുമംഗലി ഭവ പരമ്പരയിൽ എത്തുന്നത്. മികച്ച അവസരം ലഭിച്ചാല് സിനിമയിൽ അഭിനയിക്കും. അത്തരത്തിലൊരു അവസരത്തിനായി കാത്തിരിക്കുകയാണ്. പഠിക്കാൻ വലിയ ആഗ്രഹം ആണ് തനിക്കെന്നും, ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ‘അമ്മ ഡോക്ടർ ആയിരുന്നു. എന്നെയും ഡോക്ടർ ആക്കണം എന്നായിരുന്നു ആഗ്രഹം. എന്നാൽ തനിക്ക് മെഡിസിന് അഡ്മിഷൻ കിട്ടിയില്ല. ഇപ്പോൾ ഡബിൾ പിജിയുണ്ട്. ഇനി അധികം വൈകാതെ ഡോക്ട്രേറ്റ് നേടി അമ്മയുടെ ആഗ്രഹം പോലെ ഡോ . സോനു സതീഷ് ആകണം എന്നാണ് ആഗ്രഹം എന്നും സോനു വ്യക്തമാക്കി.
വിവാഹശേഷവും അഭിനയത്തിൽ സജീവം ആകുന്ന ചുരുക്കം നടിമാരിൽ ഒരാൾ കൂടിയാണ് സോനു. 2017 ഗുരുവായൂരിൽ വച്ചാണ് സോനു വിവാഹിത ആകുന്നത്. വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ബെംഗലുരൂവിൽ ഐടി എൻജിനീയറായ ആന്ധ്ര സ്വദേശി അജയ് ആണ് സോനുവിന്റെ ഭർത്താവ്. വിവാഹത്തിന് ശേഷം മലയാളം ടെലിവിഷൻ സ്ക്രീനിൽ നിന്നും ഇടവേള എടുത്തിരുന്ന താരം അടുത്തിടെയാണ് സുമംഗലീ ഭവ എന്ന സീരിയലിലൂടെ മടങ്ങിയെത്തിയത്.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണുവിന്റെ വിശേഷങ്ങളെല്ലാം...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ്...
നടി വിൻസി അലോഷ്യസിനോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന്...