News
റഹ്മാന് എങ്ങനെയാണ് ഇത്രയും മോശപ്പെട്ട ഗാനം സൃഷ്ടിക്കാന്‍ സാധിച്ചത്; സോനു നിഗം
റഹ്മാന് എങ്ങനെയാണ് ഇത്രയും മോശപ്പെട്ട ഗാനം സൃഷ്ടിക്കാന്‍ സാധിച്ചത്; സോനു നിഗം
നിരവധി ആരാധകരുള്ള ഗായകനാണ് സോനു നിഗം. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തനിക്കൊട്ടും ഇഷ്ടമാകാത്ത എആര്‍ റഹ്മാന്‍ ഗാനത്തെ കുറിച്ച് പറയുകയാണ് സോനു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.
‘എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത പാട്ടാണ് ‘ചിഗ്ഗി വിഗ്ഗി’. റഹ്മാന് എങ്ങനെയാണ് ഇത്രയും മോശപ്പെട്ട ഗാനം സൃഷ്ടിക്കാന്‍ സാധിച്ചത്. അതോര്‍ക്കുമ്പോള്‍ അദ്ഭുതം തോന്നുന്നു. ആ പാട്ട് കുറേക്കൂടെ നന്നാക്കാമായിരുന്നു. എ.ആര്‍ റഹ്മാന് പോലും തെറ്റുകള്‍ പറ്റുമെന്ന് മനസിലായി. ഞാനാണ് ആ ഗാനം ആലപിച്ചത്.’
‘എനിക്ക് അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. ഓസ്‌ട്രേലിയന്‍ ഗായിക കൈലി മിനോഗ് ആയിരുന്നു പാട്ടിലെ പെണ്‍സ്വരം. അവരുടെ ശബ്ദത്തെ റഹ്മാന്‍ വേണ്ട വിധം ഉപയോഗിച്ചെന്ന് എനിക്ക് തോന്നുന്നില്ല. കൈലിയുടെ നിലവാരത്തിന് അനുസരിച്ച് കുറേക്കൂടെ നല്ല പാട്ട് സൃഷ്ടിക്കാമായിരുന്നു റഹ്മാന്.’
‘ചിഗ്ഗി വിഗ്ഗി വേദികളില്‍ പാടുമ്പോഴൊക്കെ വീണ്ടും വീണ്ടും നന്നാക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്’ എന്നാണ് സോനു നിഗം പറഞ്ഞത്. ഈ വാക്കുകള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ആറ് പാട്ടുകളാണ് ബ്ലൂ സിനിമയിലുള്ളത്. ചിഗ്ഗി വിഗ്ഗി എന്ന ഗാനത്തിലൂടെയാണ് കൈലി മിനോഗ് ഇന്ത്യയില്‍ ശ്രദ്ധ നേടുന്നതും.
