general
സോനു നിഗത്തിന്റെ പിതാവിന്റെ വീട്ടില്‍ 72 ലക്ഷം രൂപയുടെ മോഷണം; മുന്‍ ഡ്രൈവര്‍ പിടിയില്‍
സോനു നിഗത്തിന്റെ പിതാവിന്റെ വീട്ടില്‍ 72 ലക്ഷം രൂപയുടെ മോഷണം; മുന്‍ ഡ്രൈവര്‍ പിടിയില്‍
ബോളിവുഡ് ഗായകന്‍ സോനു നിഗത്തിന്റെ പിതാവിന്റെ വീട്ടില്‍ നിന്നും 72 ലക്ഷം രൂപ മോഷണം പോയി. കേസില്‍ മുന്‍ െ്രെഡവറെ പൊലീസ് അറസ്റ്റ് ചെയ്തു. റെഹാന്‍ എന്നയാളാണ് അറസ്റ്റിലായത്. ഒഷിവാരയിലെ വിന്‍ഡ്‌സര്‍ ഗ്രാന്‍ഡ് കെട്ടിടത്തിലാണ് സോനുവിന്റെ പിതാവ് അഗംകുമാര്‍ നിഗം താമസിക്കുന്നത്. മാര്‍ച്ച് 19നും 20നും ഇടയിലാണ് കവര്‍ച്ച നടന്നതെന്ന് പൊലീസ് പറഞ്ഞു.
ഗായകന്റെ ഇളയ സഹോദരി നികിത ബുധനാഴ്ച പുലര്‍ച്ചെയാണ് മോഷണം ആരോപിച്ച് പരാതിയുമായി ഒഷിവാര പൊലീസ് സ്‌റ്റേഷനില്‍ സമീപിച്ചത്. എട്ടുമാസത്തോളം പിതാവിന്റെ െ്രെഡവറായിരുന്നു റെഹാനെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ജോലിയില്‍ തൃപ്തിയില്ലാത്തതിനാല്‍ അടുത്തിടെ അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഞായറാഴ്ച ഉച്ചയ്ക്ക് വെര്‍സോവ ഏരിയയിലെ നികിതയുടെ വീട്ടില്‍ ഉച്ചഭക്ഷണത്തിനായി എത്തിയ അഗംകുമാര്‍ കുറച്ചുസമയം കഴിഞ്ഞപ്പോള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. വീട്ടില്‍ എത്തിയതോടെയാണ് തന്റെ വീട്ടില്‍ മോഷണം നടന്നതായി അഗംകുമാറിന് മനസിലായത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലമാരിയില്‍ സൂക്ഷിച്ചിരുന്ന 40 ലക്ഷം രൂപ നഷ്ടമായെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടത്. തുടര്‍ന്ന് മോഷണ വിവരം അഗംകുമാര്‍ മകളെ വിളിച്ച് അറിയിക്കുകയായിരുന്നു.
എന്നാല്‍ തൊട്ടടുത്ത ദിവസവും വീട്ടില്‍ മോഷണം നടന്നു. അന്നേ ദിവസം വീട്ടില്‍ നിന്ന് നഷ്ടപെട്ടത് 32 ലക്ഷം രൂപയാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അഗംകുമാറിന്റെ വീട്ടിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പരിശോധനയില്‍ മോഷണം നടന്ന രണ്ടു ദിവസവും റെഹാന്‍ ബാഗുമായി അഗംകുമാറിന്റെ ഫഌറ്റിലേക്ക് പോകുന്നതായി പൊലീസ് കണ്ടെത്തി.
ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ഫ്‌ലാറ്റില്‍ കയറിയ റെഹാന്‍ കിടപ്പുമുറിയിലെ ഡിജിറ്റല്‍ ലോക്കറില്‍ നിന്ന് 72 ലക്ഷം രൂപ മോഷ്ടിച്ചതായി പരാതിയില്‍ പറയുന്നുണ്ട്. ഐപിസി 380, 454, 457 എന്നീ വകുപ്പുകള്‍ പ്രകാരം മോഷണത്തിനും വീട്ടില്‍ അതിക്രമിച്ചു കടന്നതിനും ഒഷിവാര പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
