
Malayalam
സത്യയുടെ അമ്മ സീരിയലിൽ നിന്ന് പിൻവാങ്ങി; വിമലയായി യമുന എത്തുന്നു
സത്യയുടെ അമ്മ സീരിയലിൽ നിന്ന് പിൻവാങ്ങി; വിമലയായി യമുന എത്തുന്നു

സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന സത്യ എന്ന പെൺകുട്ടി വിജയകരമായി മുന്നേറുകയാണ്. സത്യയായി മെർഷീനയും, നായക കഥാപാത്രമായി ശ്രീനിഷ് അരവിന്ദുമാണ് പരമ്പരയിൽ. സത്യയുടെ വിവാഹ ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് ഇപ്പോൾ പരമ്പരയിൽ
സത്യയുടെ അമ്മ വിമല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് അനില ശ്രീകുമാർ ആയിരുന്നു. എന്നാൽ ഇപ്പോൾ അനില പരമ്പരയിൽ നിന്നും പിന്മാറുകയും വിമലയായി എത്തുന്നത് യമുനയാണ്. യമുന തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. കരിയർ തുടങ്ങിയപ്പോൾ മുതൽ ഇന്ന് വരെ തന്ന പിന്തുണ ഇനിയും ഉണ്ടാകണം എന്നഅഭ്യർത്ഥനയോടെയാണ് യമുന വിശേഷം പങ്ക് വച്ചത്.
അടുത്തിടെ ആയിരുന്നു യമുനയുടെ രണ്ടാം വിവാഹം നടന്നത്. ‘എന്റെ ഭർത്താവിന്റെ പേര് ദേവൻ അയ്യങ്കേരിൽ. അദ്ദേഹം യുഎസ്എയിൽ സൈക്കോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു. എന്റെ ഭർത്താവ് നല്ലൊരു മനുഷ്യനാകണം എന്ന എന്റെ പ്രാർത്ഥന ശ്രീ പത്മനാഭ സ്വാമി കേട്ടുവെന്നും ഡിസംബർ 7 ന് കൊല്ലൂർമൂകാമ്പിക ക്ഷേത്രത്തിൽ അത് നടപ്പായി എന്നും ഞാൻ ശക്തമായി വിശ്വസിക്കുന്നു എന്നായിരുന്നു ആദ്യമായി ഭർത്താവിന് ഒപ്പമുള്ള ചിത്രം പങ്കിട്ട് യമുന പങ്കിട്ടത്
വിവാഹത്തോടെ അഭിനയത്തിൽ നിന്നും പിന്മാറുമോ എന്ന് സംശയിച്ചവർക്കുള്ള മറുപടി കൂടിയാണ് യമുനയുടെ പുതിയ വിശേഷം.
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....