Connect with us

വടിവെച്ച് കണ്ണില്‍ കുത്തുമായിരുന്നു; ഇപ്പോള്‍ ആ അവസരത്തിനായുള്ള കാത്തിരിപ്പിലാണ് എന്ന് സ്ത്രീധനത്തിലെ വേണി

Malayalam

വടിവെച്ച് കണ്ണില്‍ കുത്തുമായിരുന്നു; ഇപ്പോള്‍ ആ അവസരത്തിനായുള്ള കാത്തിരിപ്പിലാണ് എന്ന് സ്ത്രീധനത്തിലെ വേണി

വടിവെച്ച് കണ്ണില്‍ കുത്തുമായിരുന്നു; ഇപ്പോള്‍ ആ അവസരത്തിനായുള്ള കാത്തിരിപ്പിലാണ് എന്ന് സ്ത്രീധനത്തിലെ വേണി

മിനിസ്‌ക്രീന്‍ പ്രേക്ഷര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സോനു സതീഷ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സ്ത്രീധനം എന്ന പരമ്പരയിലെ വില്ലത്തി വേണി എന്ന കഥാപാത്രത്തിലൂടെയായിരുന്നു സോനു പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. വിവാഹശേഷം അഭിനയത്തില്‍ നിന്നും മാറി നിന്ന സോനു സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന സുമംഗലി ഭവ എന്ന സീരിയലിലൂടെയാണ് മടങ്ങിയെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വെയ്ക്കുന്ന പോസ്റ്റുകളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. സ്ത്രീധനം പരമ്പരയില്‍ വേണിയായി അഭിനയിക്കുന്നതിനിടെ തനിക്ക് അനുഭവിക്കേണ്ടി വന്ന ചില കാര്യങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകായാണ് സോനു ഇപ്പോള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് താരം ഇതേക്കുറിച്ച് പറഞ്ഞത്.

മത്തി സുകുവിന്റെ പുന്നാരമകളായ വേണിയെ അവതരിപ്പിച്ചപ്പോള്‍ നേരില്‍ ആരും മോശമൊന്നും പറഞ്ഞിരുന്നില്ല. ചെയ്യുന്നതെല്ലാം മണ്ടത്തരവും കൂടിയായതിനാല്‍ കോമഡി എലമെന്റും കൂടിയുള്ള കഥാപാത്രമായിരുന്നു. അമ്മൂമ്മമാരൊക്കെ ഊന്നുവടി വെച്ച് ടിവിയില്‍ കുത്തുമായിരുന്നു, വേണിയുടെ കണ്ണിനിട്ട് കുത്തിയെന്ന് പറഞ്ഞാണ് അങ്ങനെ ചെയ്യുന്നത്. ഇതേക്കുറിച്ച് ചിലരൊക്കെ തന്നോട് പറഞ്ഞിരുന്നുവെന്ന് താരം പറയുന്നു. തമിഴ് സീരിയലുകളിലും സജീവമായ സോനു മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലും അഭിനയിക്കുമെന്നാണ് പറയ്ുന്നത്. അത്തരത്തിലൊരു അവസരത്തിനായി കാത്തിരിക്കുകയാണെന്നും താരം പറയുന്നു.

കുട്ടിക്കാലത്ത് തന്നെ കലാരംഗത്ത് സജീവമായിരുന്ന സോനു നെഗറ്റീവ് കഥാപാത്രങ്ങള്‍ മാത്രമല്ല, പോസിറ്റീവ് കഥാപാത്രങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. മുന്‍പൊക്കെ എല്ലാവരും വേണിയെന്നായിരുന്നു വിളിച്ചിരുന്നത്. ഇപ്പോള്‍ ചിലരൊക്കെ ദേവുയെന്ന് വിളിക്കാറുണ്ട്. കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ കഴിയുന്നത് വലിയ ഭാഗ്യമാണ് എന്നും അതില്‍ സന്തോഷമുണ്ടെന്നും സോനു പറയുന്നു. അഭിനയത്തിന് പുറമെ മികച്ച നര്‍ത്തകി കൂടിയാണ് സോനു. അവതാരകയായും തിളങ്ങിയിട്ടുണ്ട്. കുഞ്ഞിലേ മുതലുള്ള ആഗ്രഹം ഡാന്‍സറാവുകയെന്നായിരുന്നു. അതിനിടയിലാണ് അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. ചെറുപ്പം മുതല്‍ അമ്മ ഡാന്‍സ് പഠിപ്പിക്കാനായി വിട്ടിരുന്നു. കാലുറപ്പിച്ച സമയത്ത് തന്നെ ഡാന്‍സ് ക്ലാസില്‍ ചേര്‍ത്തിരുന്നു. പിന്നീടങ്ങോട്ട് ഡാന്‍സ് ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു. എന്ത് പരിപാടിയാണേലും സോനുവിന്റെ ഡാന്‍സ് എന്ന അവസ്ഥയായിരുന്നു. കലാതിലകമായതിനാല്‍ പങ്കെടുക്കുന്ന പരിപാടികളിലെല്ലാം കപ്പ് സ്വന്തമാക്കുകയെന്ന തരത്തിലായിരുന്നു പോക്ക്. ഡാന്‍സറായിരുന്നതിനാല്‍ എല്ലായിടത്തും സെന്റര്‍ ഓഫ് അട്രാക്ഷന്‍സുമുണ്ടായിരുന്നു. കുറേ ലവ് ലെറ്ററും പ്രൊപ്പോസല്‍ രംഗങ്ങളൊക്കെയുണ്ടായിരുന്നു. സ്‌കൂളിലേ മുതല്‍ ഫാന്‍സുണ്ടായിരുന്നു. കലാതിലകമൊക്കെയായതിനാല്‍ കുറച്ച് ജാഡയൊക്കെയുണ്ടായിരുന്നു.

9ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വാല്‍ക്കണ്ണാടി അവതരിപ്പിച്ചത്. പിന്നീട് മറ്റ് ചാനലുകളില്‍ നിന്നും ആളുകള്‍ വിളിക്കുകയായിരുന്നു. പത്രത്തിലെ ഫോട്ടോയൊക്കെ കണ്ടാണ് എല്ലാവരും വിളിച്ചത്. സീരിയലില്‍ നിന്നായിരുന്നു ആദ്യ അവസരം. തമിഴ് സീരിയലില്‍ നിന്നും അവസരം ലഭിച്ചപ്പോള്‍ സ്വീകരിക്കുകയായിരുന്നു. ഭാഷ പ്രശ്‌നമായി തോന്നിയിരുന്നില്ല. അഭിനയവും പഠനവുമൊക്കെ ഒരുമിച്ച് കൊണ്ടുപോവുമായിരുന്നു. അമ്മയ്ക്ക് എന്നെ ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹം, മെഡിസിന്‍ കിട്ടിയില്ല, എഞ്ചിനീയറിംഗ് കിട്ടിയിരുന്നു. അമ്മയുടെ ആഗ്രഹം പോലെ ഡോക്ടറേറ്റ് എടുത്ത് ഡോക്ടറാവാനുള്ള ശ്രമത്തിലാണ് താനെന്നും സോനു പറയുന്നു. അഭിനയത്തിന്റെ കാര്യത്തില്‍ അങ്ങനെയധികം കോംപ്രമൈസ് ചെയ്യാനാവുമെന്ന് തോന്നുന്നില്ല. സീരിയല്‍ മേക്കിംഗ് വ്യത്യസ്തമാണ് എന്നും സോനു പറയുന്നു. 

More in Malayalam

Trending

Recent

To Top