
News
‘ഒരു പൂവ് ചോദിച്ചു, ഒരു പൂക്കാലം നല്കി’; കുട്ടി ആരാധകന് കൈനിറയെ ക്രിസ്തുമസ് സമ്മാനങ്ങളുമായി അല്ലു അര്ജുന്
‘ഒരു പൂവ് ചോദിച്ചു, ഒരു പൂക്കാലം നല്കി’; കുട്ടി ആരാധകന് കൈനിറയെ ക്രിസ്തുമസ് സമ്മാനങ്ങളുമായി അല്ലു അര്ജുന്

നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് അല്ലു അര്ജുന്. പ്രായഭേദമന്യേ ആരാധകരുള്ള താരം, ക്രിസ്തുമസ് ദിനത്തില്‍ തന്റെ കുട്ടി ആരാധകന് നല്കിയ സമ്മാനമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. അല്ലുവിന്റെ ഒരു ഓട്ടോഗ്രാഫ് ചോദിച്ച സമീര്‍ എന്ന കുട്ടിയ്ക്കാണ് അല്ലു ഓട്ടോഗ്രാഫും കൈനിറയെ സമ്മാനങ്ങളും നല്‍കിയത്.
ഹൈദരാബാദിലെ അനാഥാലയത്തില്‍ കഴിയുന്ന കുട്ടികള്‍ക്കായി ഒരു സീക്രട്ട് സാന്റാ വീഡിയോ നടി വിഥിക ഷേരു ഒരുക്കിയിരുന്നു. ഈ വീഡിയോയില്‍ സമീറിനോട് ക്രിസ്മസ് സമ്മാനമായി എന്ത് വേണമെന്ന് വിഥിക ചോദിക്കുമ്പോള്‍ അല്ലു അര്‍ജുന്റെ ഓട്ടോഗ്രാഫ് ക്രിസ്മസ് സമ്മാനമായി ലഭിക്കണമെന്നായിരുന്നു സമീര്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ശേഷം വിഥിക ട്വിറ്റിലൂടെ സമീറിന്റെ ആഗ്രഹം അല്ലു അര്‍ജുനെ അറിയിക്കുകയും ചെയ്തു.
തുടര്‍ന്നാണ് അല്ലു സമീറിനും കൂട്ടുകാര്‍ക്കും ക്രിസ്മസ് സമ്മാനങ്ങള്‍ എത്തിച്ചത്. സമീറിന് നല്‍കാനായി ഓട്ടോഗ്രാഫും മകന് അല്ലു അയാന്റെ കയ്യിലേല്പ്പിച്ചിരുന്നു. അനാഥാലയത്തിലെ കുട്ടികളുമായി ഏറെ നേരം ചെലവഴിച്ച് കുട്ടികള്‍ക്ക് ക്രിസ്മസ് സമ്മാനവും നല്കിയ ശേഷമാണ് അയാന് മടങ്ങിയത്.
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...