
Malayalam
‘രാവിലെ തന്നെ മോനൂസ് സാഡ് ആക്കി’; ആരാധകന്റെ കമന്റിന് മറുപടിയുമായി ഒമര്‍ ലുലു
‘രാവിലെ തന്നെ മോനൂസ് സാഡ് ആക്കി’; ആരാധകന്റെ കമന്റിന് മറുപടിയുമായി ഒമര്‍ ലുലു

‘ഹാപ്പി വെഡ്ഡിങ്’, ‘ചങ്ക്സ്’, ‘ഒരു അഡാര്‍ ലവ്’, ‘ധമാക്ക’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഒമര്‍ ലുലു. ഏറെ നാളുകള്‍ക്ക് ശേഷം ബാബു ആന്റണിയെ നായകനാക്കി ‘പവര്‍ സ്റ്റാര്‍’ എന്ന ചിത്രമൊരുക്കുന്നതിന്റെ തിരക്കിലാണ് ഒമര്‍ ലുലു ഇപ്പോള്‍. തന്റെ എല്ലാ സിനിമാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെയ്ക്കാറുള്ള ഒമറിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
മലയാള സിനിമയിലെ വില്ലന്മാരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയാണ് ‘പവര്‍ സ്റ്റാര്‍’. ബാബു ആന്റണിയെ കൂടാതെ ബാബുരാജ്, അബു സലിം, റിയാസ് ഖാന് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഹോളിവുഡ് സൂപ്പര്‍ താരം ലൂയിസ് മാന്‍ഡിലോറും എത്തുന്നു എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
മലയാളത്തില്‍ പുതുമുഖങ്ങളെ അണിനിരത്തി പ്രണയ ചിത്രങ്ങളൊരുക്കിയിട്ടുള്ള ഒമര്‍ ലുലു ആദ്യമായി ആക്ഷന്‍ കൈകാര്യം ചെയ്യുന്ന സിനിമ കൂടിയാണ് പവര്‍സ്റ്റാര്‍. ഇപ്പോഴിതാ സിനിമയെ സംബന്ധിച്ചുള്ള ഒരു ആരാധകന്റെ കമന്റ് പങ്കുവെച്ചിരിക്കുകയാണ് ഒമര്‍ ലുലു. പവര്‍സ്റ്റാര്‍ കാണാന്‍ പറ്റാതെ മരിക്കുവാണെങ്കില്‍ എന്റെ കുഴിമാടത്തിനടുത്ത് ഡിവിഡി കൊണ്ടുവന്നിടണം എന്നായിരുന്നു കമന്റ്. ഈ കമന്റ് സ്ക്രീന്‍ ഷോട്ട് എടുത്ത്, രാവിലെ തന്നെ മോനൂസ് സാഡ് ആക്കി എന്നു പറഞ്ഞ് ഷെയര്‍ ചെയ്്തിരിക്കുകയാണ് സംവിധായകന്. കമന്റും പോസ്റ്റും വൈറലായതിന് പിന്നാലെ നിരവധി പേരാണ് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്.
ചിത്രത്തില്‍ നായിക ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. നായികയും പാട്ടുമില്ല ഇടി മാത്രമാണെന്ന് വ്യക്തമാക്കുന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.ന്യൂഡല്‍ഹി, രാജാവിന്റെ മകന് ഒക്കെ എഴുതിയ മലയാള സിനിമയുടെ ഏറ്റവും പ്രഗത്ഭനായ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ആണ് പവര്‍ സ്റ്റാറിന്റെയും തിരക്കഥ എഴുതുന്നത്. നിര്‍മാതാവ് രതീഷ് ആനേടത്താണ് നിര്‍മ്മാണം.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...