
Malayalam
ബിജെപി വളരുന്നു; ചിലയിടത്ത് ഒരു വോട്ടിനാണ് സ്ഥാനാര്‍ഥികള്‍ തോറ്റുപോയത്; നമ്മള് ഒപ്പമെത്തി കഴിഞ്ഞു
ബിജെപി വളരുന്നു; ചിലയിടത്ത് ഒരു വോട്ടിനാണ് സ്ഥാനാര്‍ഥികള്‍ തോറ്റുപോയത്; നമ്മള് ഒപ്പമെത്തി കഴിഞ്ഞു

രാഷ്ട്രീയത്തിൽ വ്യക്തമായ കാഴ്ചപ്പാടുള്ള നടനാണ് കൃഷ്ണകുമാർ. തനിക്ക് മോദിയെയും എന്‍ഡിഎ സര്‍ക്കാരിനെയുമാണ് താൽപര്യമെന്ന് നടൻ തുറന്ന്പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. തദ്ദേശതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് പിടിക്കുന്നതില്‍ മുന്‍പന്തിയില്‍ ആയിരുന്നു നടന്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ കൃഷ്ണകുമാര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.]
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വി കണക്കുകളില്‍ മാത്രമാണ്. ‘ഞാന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. ഇനി ആരെയെങ്കിലും മോശം പറഞ്ഞെങ്കില്‍ ക്ഷമ ചോദിക്കാനും തയാറാണ്. സുരേഷേട്ടന് സിനിമയിലും രാഷ്ട്രീയത്തിലും തിളങ്ങി നില്ക്കുന്ന താരമാണ്. അദ്ദേഹത്തിനൊപ്പം എന്നെയും കൊണ്ടുവന്നത് നേട്ടമായി കാണുന്നു’.
‘കണക്കുകള്‍ എടുത്തുനോക്കുമ്പോള്‍ പരാജയമാണ്. പക്ഷേ ബിജെപി വളരുന്നുണ്ട്. ചിലയിടത്ത് ഒരു വോട്ടിനൊക്കെയാണ് സ്ഥാനാര്‍ഥികള്‍ തോറ്റുപോയത്. നമ്മള് ഒപ്പമെത്തി കഴിഞ്ഞു എന്നതാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. കോര്‍പറേഷനില്‍ നമ്മള് പ്രതിപക്ഷമാകുന്നു. ബിജെപി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പിന്നില്‍ നിന്നാണ് ബിജെപി ഓടാന്‍ തുടങ്ങിയത്. ഇന്ന് ഒരു മുന്നണി തളര്‍ന്ന് പുറകോട്ടുപോയി കഴിഞ്ഞു. തോല്‍വി കണക്കില്‍ മാത്രം. ഉള്ളില്‍ സന്തോഷമാണ്.’-കൃഷ്ണകുമാര്‍ പറഞ്ഞു
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...