
Malayalam
ഇതാണ് എന്റെ പുതിയ കുടുംബം; പുതിയ ചിത്രങ്ങൾ പങ്കുവെച്ച് യമുന, ഏറ്റെടുത്ത് ആരാധകർ!
ഇതാണ് എന്റെ പുതിയ കുടുംബം; പുതിയ ചിത്രങ്ങൾ പങ്കുവെച്ച് യമുന, ഏറ്റെടുത്ത് ആരാധകർ!

സീരിയൽ നടി യമുനയുടെ രണ്ടാം വിവാഹ വാർത്തയും , അതിനെ തുടർന്നുള്ള സൈബർ അക്രമണവുമാണ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളിലുടനീളം ചർച്ച വിഷയമായി മാറിയത് . സ്ക്രീനിലെയല്ല ജീവിതത്തിലെ കാര്യമാണ് ഇതെന്ന് വ്യക്തമാക്കി കൊണ്ട് യമുന എത്തിയതോടെയാണ് പ്രേക്ഷകർ അടക്കം വിവാഹ വാർത്ത വിശ്വസിച്ചത്
തനിക്ക് വേണ്ടി പ്രാർത്ഥിച്ച, ആശംസകൾ നേർന്ന ഏവർക്കും യമുന നന്ദിയും അറിയിച്ചിരുന്നു. ഇപ്പോൾ, കുടുംബത്തെ പരിചയപെടുത്തികൊണ്ട് എത്തിയിരിക്കുകയാണ് താരം. ഭർത്താവ് ദേവന്റെ കുടുംബത്തിന്റെ ചിത്രം ആണ് എന്റെ പുതിയ കുടുംബം എന്ന ക്യാപ്ഷൻ നൽകികൊണ്ട് യമുന പങ്ക് വച്ചത്. ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്
എന്റെ ഭർത്താവിന്റെ പേര് ദേവൻ അയ്യങ്കേരിൽ. അദ്ദേഹം യുഎസ്എയിൽ സൈക്കോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു. എന്റെ ഭർത്താവ് നല്ലൊരു മനുഷ്യനാകണം എന്ന എന്റെ പ്രാർത്ഥന ശ്രീ പത്മനാഭ സ്വാമി കേട്ടുവെന്നും ഡിസംബർ 7 ന് കൊല്ലൂർമൂകാമ്പിക ക്ഷേത്രത്തിൽ അത് നടപ്പായി എന്നും ഞാൻ ശക്തമായി വിശ്വസിക്കുന്നു എന്നായിരുന്നു ആദ്യമായി ഭർത്താവിന് ഒപ്പമുള്ള ചിത്രം പങ്കിട്ട് യമുന പങ്കിട്ടത്.
മക്കളോട് സംസാരിച്ച് അവരുടെ അഭിപ്രായം ചോദിച്ച്, അവര്‍ കംഫര്‍ട്ട് ആയി ഒക്കെ, അമ്മാ.. എന്ന് പറഞ്ഞതിന് ശേഷമാണ് തീരുമാനം എടുത്തത്. വിവാഹക്കാര്യം വന്നപ്പോള്‍ ‘അമ്മ ഒറ്റയ്ക്കാവരുത്’ എന്നാണ് മക്കള്‍ രണ്ട് പേരും പറഞ്ഞത് എന്നും യമുന വ്യക്തമാക്കുകയുണ്ടായി
അതെ സമയം യമുനയുടെ വിവാഹ വാർത്ത വൈറൽ ആയതിനു പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് നടന്നത് . മകൾ വിവാഹം കഴിക്കാൻ ആയപ്പോഴാണോ വീണ്ടും വിവാഹം കഴിക്കുന്നതെന്നും ചോദ്യം ഉയർന്നിരുന്നു . എന്നാൽ മറ്റുചില ആരാധകർ യമുനക്ക് പൂർണ്ണ പിന്തുണയാണ് നൽകുന്നത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...