വ്യാജ വാര്‍ത്ത ചമച്ച കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍സ്കറിയക്ക് എതിരെ പ്രമുഖ പ്രവാസി വ്യവസായി എം എ യുസഫലി രംഗത്ത് എത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. സ്വര്‍ണക്കടത്തില്‍ യൂസഫലിക്ക് പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയതിനാണ് മറുനാടന്‍ മലയാളിക്കെതിരെ ലുലുഗ്രൂപ്പ് നിയമ നടപടിയ്ക്ക് ഒരുങ്ങിയത്
ഇപ്പോൾ ഇതാ ഷാജൻ സ്കറിയയ്ക്ക് എതിരെ യൂസഫലി രംഗത്ത് എത്തിയതിനെ പിന്തുണച്ചിരിക്കുകയാണ് ആക്ടിവിസ്റ്റും ബിഗ് ബോസ് താരവുമായ ദിയ സന. ഇത്തരത്തില്‍ താന്‍ തന്നെ മൂന്ന് കേസുകള്‍ ഷാജന് സ്കറിയയ്ക്ക് എതിരെ കൊടുത്തിട്ടുണ്ടെന്നും ദിയ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഇവിടത്തെ സൈബര്‍ നിയമത്തിനു ഇവനെപോലുള്ളവരെ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന ധൈര്യത്തില്‍ ഓരോ കുടുംബങ്ങളെ വരെ ഇല്ലാതാകുന്ന ഇയാളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരേണ്ടത് അത്യാവശ്യമാണെന്ന് ദിയ പറയുന്നു
ദിയ സനയുടെ കുറിപ്പിന്റെ പൂര്‍ണരൂപം;
ഷാജന് കരുതുന്നത് ആരെയും എങ്ങനെയും വിറ്റ് എങ്ങനെ പൈസ ഉണ്ടാക്കാം എന്നുള്ളതിനെ പറ്റി മാത്രമാണ്… ഇയാള്‍ തുടങ്ങിവച്ച വൃത്തികേടുകള്‍ മാര്‍ക്കറ്റിങ്ങിനു വേണ്ടി ഉപയോഗിക്കുന്ന വേറെയും ചാനലുകള്‍ ഉണ്ട്.. എന്നിരുന്നാലും ആരെയും എന്തും പറഞ്ഞ് ക്യാഷ് ഉണ്ടാക്കിയാല്‍ ആരും രംഗത്തിറങ്ങില്ല എന്ന ധാഷ്ട്യയവും അഹങ്കാരവും ഷാജനെപ്പോലുള്ളവര്ക്ക് എന്നും എക്കാലത്തും തുടരാന്‍ പറ്റില്ല..
ഞാന്‍ തന്നെ കൊടുത്ത മൂന്ന് കേസുകള്‍ ഇയാള്‍ക്കെതിരെ നിൽക്കുന്നുണ്ട് .. സ്ത്രീകളെ പറ്റി സമൂഹത്തിന്റെ മുഖ്യധാരയിലുള്ള പലരെ പറ്റിയും വാര്‍ത്തകള്‍ പടച്ചുവിട്ട് അവരെയൊക്കെ വെര്‍ബല്‍ റേപ്പിന് ഇട്ടുകൊടുക്കുമ്പോള്‍ ഇവിടത്തെ സൈബര്‍ നിയമത്തിനു ഇവനെപോലുള്ളവരെ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന ധൈര്യത്തില്‍ ഓരോ കുടുംബങ്ങളെ വരെ ഇല്ലാതാകുന്ന ഇയാളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരേണ്ടത് അത്യാവശ്യമാണ്.. ഇത്പോലെ നഷ്ടപരിഹാരം ചോദിച്ച് കോടതിയില്‍ കേസുമായി നില്ക്കുന്നവര് ഇനിയും രംഗത്ത് വരും.. ???? യൂസഫലി സര് നന്ദി
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...