
Malayalam
ഭർത്താവിനെകുറിച്ച് ഉണ്ടായിരുന്ന സ്വപ്നം അതായിരുന്നു; വിമർശകരുടെ വാ അടപ്പിച്ച് മക്കൾ ചെയ്തത് കണ്ടോ!
ഭർത്താവിനെകുറിച്ച് ഉണ്ടായിരുന്ന സ്വപ്നം അതായിരുന്നു; വിമർശകരുടെ വാ അടപ്പിച്ച് മക്കൾ ചെയ്തത് കണ്ടോ!

നടി യമുനയുടെ രണ്ടാം വിവാഹ വാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങൾ മറികടക്കാൻ അഭിനയ രംഗത്തേക്ക് എത്തിയ യമുന പുതിയൊരു ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോൾ ഇതാ സ്ക്രീനിലെയല്ല ജീവിതത്തിലെ കാര്യമാണ് ഇതെന്ന് വ്യക്തമാക്കി കൊണ്ട് യമുന എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ യമുനയുടെ കുറിപ്പും ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
‘എന്റെ പുതിയ ജീവിതം. വിവാഹ വാർത്ത സത്യമാണ്.നിങ്ങൾ എനിക്ക് നൽകിയ പിന്തുണ കണ്ടപ്പോൾ ശരിക്കും അതിശയവും സന്തോഷവും തോന്നി. ഇതിനൊക്കെ ഹൃദയത്തിന്റെ ഭാഷയിൽ നിന്നും നന്ദി അറിയിക്കുന്നു.എന്റെ ഭർത്താവിന്റെ പേര് ദേവൻ അയ്യങ്കേരിൽ. അദ്ദേഹം യുഎസ്എയിൽ സൈക്കോതെറാപ്പിസ്റ്റായി ജോലി ചെയ്യുകയാണ് . എന്റെ ഭർത്താവ് നല്ലൊരു മനുഷ്യനാകണം എന്ന എന്റെ പ്രാർത്ഥന ശ്രീ പത്മനാഭ സ്വാമി കേട്ടുവെന്നും ഡിസംബർ 7 ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ അത് നടപ്പായി എന്നും ഞാൻ ശക്തമായി വിശ്വസിക്കുന്നു. നിങ്ങളുടെ പിന്തുണയും സ്നേഹവും ഇനിയും കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു യമുന കുറിച്ചത്.
എന്റെ 10 വയസ്സുള്ള ആഷ്മിയും 15 വയസ്സുള്ള ആമിയും തമാശയായി എന്നോട് പറഞ്ഞു, ഓൺലൈനിൽ ചിലർ പറയും പോലെ ഞങ്ങൾക്ക് വിവാഹപ്രായം ആയിട്ടില്ലെന്നും യമുന കുറിപ്പിലൂടെ വ്യക്തമാക്കി.
മക്കളോട് സംസാരിച്ച് അവരുടെ അഭിപ്രായം ചോദിച്ച്, അവര്‍ കംഫര്‍ട്ട് ആയി ഒക്കെ, അമ്മാ.. എന്ന് പറഞ്ഞതിന് ശേഷമാണ് തീരുമാനം എടുത്തത് എന്ന് കഴിഞ്ഞ ദിവസം യമുന നൽകിയ അഭിമുഖത്തിലും പറഞ്ഞിരുന്നു. ഈ വിവാഹക്കാര്യം വന്നപ്പോള്‍ ‘അമ്മ ഒറ്റയ്ക്കാവരുത്’ എന്നാണ് മക്കള്‍ രണ്ട് പേരും പറഞ്ഞത് എന്നും യമുന വ്യക്തമാക്കുകയുണ്ടായി
അതെ സമയം യമുനയുടെ വിവാഹ വാർത്ത വൈറൽ ആയതിനു പിന്നാലെ കടുത്ത സൈബർ ആക്രമണം ആണ് നടക്കുന്നത്. മകൾ വിവാഹം കഴിക്കാൻ ആയപ്പോഴാണോ വീണ്ടും വിവാഹം കഴിക്കുന്നതെന്നും ചോദ്യം ഉയരുന്നുണ്ട്. എന്നാൽ മറ്റുചില ആരാധകർ യമുനക്ക് പൂർണ്ണ പിന്തുണയാണ് നൽകുന്നത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...