Connect with us

ഫെമിനിസ്റ്റ് ആകണം, ഫ്രീഡത്തില്‍ കൈ കടത്തരുത്; ഭാവി വരനെ കുറിച്ച് പറഞ്ഞ് മീനാക്ഷി

Malayalam

ഫെമിനിസ്റ്റ് ആകണം, ഫ്രീഡത്തില്‍ കൈ കടത്തരുത്; ഭാവി വരനെ കുറിച്ച് പറഞ്ഞ് മീനാക്ഷി

ഫെമിനിസ്റ്റ് ആകണം, ഫ്രീഡത്തില്‍ കൈ കടത്തരുത്; ഭാവി വരനെ കുറിച്ച് പറഞ്ഞ് മീനാക്ഷി

ഉടന്‍ പണം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ അവതാരകയായി പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന താരമാണ് മീനാക്ഷി രവീന്ദ്രന്‍. നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണഅ മീനാക്ഷി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഒരു എയര്‍ഹോസ്റ്റസ് കൂടിയായ മീനാക്ഷി ഒരു അഭിമുഖത്തില്‍ പറഞ്ഞ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ വിവാഹത്തെ്ക്കുറിച്ചാണ് താരം മനസ്സു തുറക്കുന്നത്. പ്രണയ വിവാഹത്തോട് ആണോ താത്പര്യം എന്ന ചോദ്യത്തിന് തീര്‍ച്ചയായും ആയിരിക്കും എന്ന ഉത്തരമാണ് മീനാക്ഷി നല്‍കുന്നത്.

മീനാക്ഷിയുടെ ചെക്കന്‍ ആകാന്‍ ഉള്ള അഞ്ചു ഗുണങ്ങളെ കുറിച്ച് അവതാരകന്‍ ചോദിക്കുമ്പോള്‍ കാര്യങ്ങള്‍ മീനാക്ഷി വിശദീകരിക്കുന്നുണ്ട്. ഹൈറ്റ് ഉള്ള ചെക്കനെ വലിയ ഇഷ്ടമാണ്. എനിക്ക് ഹൈറ്റ് ഇല്ലാത്തത് കൊണ്ട് കെട്ടുന്ന ചെക്കന്റെ ഹൈറ്റ് വച്ച് ഞങ്ങള്‍ അഡ്ജസ്റ്റ് ചെയ്യും. ആറടി എങ്കിലും ചെക്കന് ഹൈറ്റ് ഉണ്ടാകണം. നല്ല മെച്ചുവേര്‍ഡ് ആകണം. കാര്യങ്ങളെ സീരിയസായി കാണുന്ന, എന്നാല്‍ എപ്പോഴും ഫണ്‍ ആയിരിക്കുന്ന, കൂടുതല്‍ സംസാരിക്കുന്ന ഒരാള്‍ കൂടി ആയിരിക്കണം തന്റെ ചെക്കന്‍ എന്നും മീനാക്ഷി പറയുന്നു. സ്ത്രീകളെ നന്നായി ബഹുമാനിക്കുകയും വേണം.


കള്ളം പറയരുത് കാണിക്കരുത്. ലോയല്‍റ്റി നഷ്ടപെട്ടുന്ന രീതിയില്‍ ഉള്ള കള്ളങ്ങള്‍ പറയുന്ന ആള്‍ ആകരുത്. വായിനോക്കുന്നതില്‍ പ്രശ്‌നം ഇല്ല, ഞാന്‍ കംപ്ലീറ്റ് ഫ്രീഡം നല്‍കുന്ന ഒരു ഭാര്യ ആയിരിക്കും. നന്നായി പെരുമാറാന്‍ അറിയണം, സ്വന്തം കാര്യം നോക്കി നടക്കുന്ന ആള് ആകരുത് അത് തന്നെയാണ് ഏറ്റവും വലിയ കാര്യം. ഫെമിനിസ്റ്റ് ആകണം. എന്റെ ഫ്രീഡത്തില്‍ കൈ കടത്തരുത്. പുള്ളിയുടെ കാര്യങ്ങളില്‍ ഞാനും പെടില്ല. എന്റെ പാഷനും അംബീഷനും നേടാന്‍ അനുവദിക്കണം. എന്റെ വീട്ടില്‍ തരുന്ന, 24 വയസ്സില്‍ വരെ ഫോളോ ചെയ്ത കാര്യങ്ങള്‍ പിന്തുടരാന്‍ അനുവദിക്കുന്ന ഒരാള്‍ കൂടിയാകണം ഭാവി വരന്‍ എന്നും മീനാക്ഷി അറിയിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top