രാഷ്രീയത്തിൽ വ്യക്തമായ കാഴ്ചപ്പാടുള്ള നടനാണ് കൃഷ്ണകുമാർ. താന്‍ ബിജെപി അനുഭാവിയും നരേന്ദ്ര മോദി തനിക്ക് പ്രിയപ്പെട്ട നേതാവ് ആണെന്നും താരം പലപോഴും വ്യക്തമാക്കിയതാണ് ബിജെപിയോടുള്ള താല്പര്യം പ്രകടിപ്പിച്ചതോടെ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് കൃഷ്ണകുമാര്‍ ഇരയാകാറുണ്ട്. ഇപ്പോൾ ഇതാ ബിജെപി പ്രവർത്തകനായതിന് പിന്നിൽ വലിയ കാരണങ്ങളുണ്ടെന്ന് തുറന്ന് പറയുകയാണ് താരം. നരേന്ദ്രമോദി വന്നതിനു ശേഷം അദ്ദേഹം പ്രസിദ്ധീകരിച്ച പ്രകടനപത്രികയിൽ പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും പ്രാവർത്തികമാക്കി കഴിഞ്ഞു. പറച്ചിൽ മാത്രമല്ല പ്രവർത്തിക്കുന്ന സർക്കാരാണെന്ന് മോദി സർക്കാർ തെളിയിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം മനോരമയുടെ അഭിമുഖത്തിൽ പറഞ്ഞു.
കൃഷ്ണകുമാറിന്റെ വാക്കുകൾ-
നാടിന്റെ നന്മയ്ക്ക് ആര് നിൽക്കുന്നോ ഞാൻ അവരോടൊപ്പമാണ്. ചൈനയുമായി ഒരു പ്രശ്നം നടന്നപ്പോൾ പ്രതിപക്ഷ പാർട്ടികൾ ചൈനയോടൊപ്പം നിന്ന് അവരെ പിന്തുണക്കുന്നത് കണ്ടു. നമ്മുടെ ശത്രുരാജ്യത്തെ പിന്തുയ്ണക്കുന്നവരോടൊപ്പം നില്ക്കാൻ എനിക്കൊരിക്കലും കഴിയില്ല. ഒന്നടങ്കം ജാതി മത വ്യത്യാസമില്ലാതെ ഭാരതീയ ജനതാ പാർട്ടിയിലേക്ക് ഒഴുകുന്നതിന്റെ കാരണം ദേശസ്നേഹമാണ്.
ഭരണകർത്താക്കൾ അഴിമതി നടത്തി നമ്മുടെ രാജ്യം കുട്ടിച്ചോറാക്കിയിരിക്കുകയാണ്. ആ സുഖകരമായ ഒരു ശീലത്തിൽ മാറ്റം കൊണ്ട് വന്നത് മോദിയാണ്, അപ്പോൾ അദ്ദേഹം ചെയ്യുന്നതിനെ എല്ലാം എതിർക്കുക എന്നുള്ളതാണ് പ്രതിപക്ഷ പാർട്ടികൾ ചെയ്യുന്നത്. മോദി സർക്കാർ ഭരണമേറ്റതോടെ സാമ്പത്തിക രംഗത്ത് നല്ല മാറ്റമാണുണ്ടായത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...