സ്റ്റീവൻ സ്പിൽബെർഗ് അവസാനത്തെ ഒടിയനെ കാണാൻ എത്തിയപ്പോൾ ..
Published on

മലയാള സിനിമയിൽ 2018 സിനിമയുടെ മാമാങ്കമാണ്. ബിഗ് ബജറ്റ് ചിത്രങ്ങളാണ് വരാനിരിക്കുന്നത്.സിനിമാ പ്രേമികൾ ഈ വർഷം ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഒടിയൻ. അമ്പത് കോടിയോളം മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം, ഈ വർഷം പുറത്തിറങ്ങുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ്.
ഒടിയനു വേണ്ടി സൂപ്പർ താരം മോഹൻലാൽ തന്റെ കരിയറിലെ ഏറ്റവും വലിയ മേക്കോവറാണ് സ്വീകരിച്ചിരിക്കുന്നത്. 125 ഓളം ദിവസം നീണ്ടുനിന്ന ചിത്രം സംവിധാനം ചെയ്യുന്നത് വി. എ. ശ്രീകുമാർ മേനോനാണ് . കെ. ഹരികൃഷ്ണനാണ് ഈ ബിഗ് ബജറ്റ് മോഹൻലാൽ ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിച്ചിരിക്കുന്നത്.
ഷാജി എൻ. കരുണിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മമ്മൂട്ടി ചിത്രം കുട്ടിസ്രാങ്കിലൂടെ ഹരികൃഷ്ണൻ മികച്ച രചയിതാവിനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. കുട്ടി സ്രാങ്ക് പോലൊരു ക്ലാസ് ചിത്രത്തിൽ നിന്നും ഒടിയൻ പോലൊരു ക്ലാസ്-മാസ്സ് – ആക്ഷൻ സിനിമയിലേക്ക് എങ്ങനെ എത്തി എന്ന് പറയുകയാണ് ഹരികൃഷ്ണൻ.
“സിനിമയിലേക്ക് എത്തും മുൻപ് തന്നെ തന്റെ കർമ്മ മേഖലയാണ് മാധ്യമപ്രവർത്തനം. മാധ്യമപ്രവർത്തന രംഗത്ത് വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള താൻ ഒരു ദിവസം വിദ്യാർത്ഥികൾക്കായി ക്ലാസ്സുകൾ എടുക്കാൻ എത്തിയതായിരുന്നു വഴിത്തിരിവായി മാറിയത്. ജേർണലിസം വിദ്യാർത്ഥികൾക്ക് അന്ന് ഫീച്ചർ ഉണ്ടാക്കാൻ ഒരു വിഷയം നൽകി.
വിശ്വവിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബെർഗ് പാലക്കാട് എത്തി അവസാനത്തെ ഒടിയനെ കാണുന്നത് ആസ്പദമാക്കി ഒരു ചിത്രമെടുത്താൽ എങ്ങനെയിരിക്കും എന്നതായിരുന്നു നൽകിയ പ്രമേയം. അന്ന് ചർച്ചകളും ഫീച്ചർ തയ്യാറാക്കളുമെല്ലാം നടന്നു, പക്ഷെ തന്റെ മനസിൽ നിന്നും ആ ചോദ്യം മാഞ്ഞില്ല. പിന്നീട് അത്തരത്തിലൊരു വിഷയത്തെ കുറിച്ച് ആലോചിച്ചു അതാണ് തന്നെ ഒടിയനിലേക്ക് എത്തിച്ചത്, പിന്നീട് ഒരുപാട് അഴിച്ചു പണികൾക്ക് ശേഷമാണ് ഒടിയൻ ഒരു മാസ്സ് പരിവേഷമായി മാറിയത്”. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹരികൃഷ്ണൻ ഇത് വ്യകതമാക്കിയത്.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...