
Malayalam
കുടുക്ക് ലൊക്കേഷനില്‍ പാട്ടും ഡാന്‍സുമായി സ്വാസിക; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
കുടുക്ക് ലൊക്കേഷനില്‍ പാട്ടും ഡാന്‍സുമായി സ്വാസിക; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Published on

കുഞ്ചാക്കോ ബോബന് മുഖ്യ വേഷത്തിലെത്തിയ ‘അള്ള് രാമേന്ദ്രന്’ എന്ന ചിത്രത്തിന് ശേഷം ബിലഹരിയും കൃഷ്ണശങ്കറും ഒരുമിക്കുന്ന കുടക്ക് 2025 എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നടന് കൃഷ്ണ ശങ്കറിന്റെ ക്യാരക്ടര്‍ ലുക്ക് പോസ്റ്ററിന് ഏറെ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ, സ്വാസിക തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള നടി സ്വാസികയുടെ ഒരു ഡാന്‍സ് വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. സംവിധായകന് ബിലഹരി തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുടുക്ക് കുടുക്ക് കുടുക്ക് ദി മോസ്റ്റ് ഹാപ്പിയസ്റ്റ് ലൊക്കേഷന്‍ എന്ന് റാപ്പ് രീതിയില്‍ പാടി ഡാന്‍സ് കളിക്കുന്ന സ്വാസികയാണ് വീഡിയോയിലുള്ളത്. സ്വാസികയുടെ ഡാന്‍സ് കണ്ട് കൂടെയുള്ളവര്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
മിനിസ്ക്രീന്‍ പരമ്പരകളിലൂടെ സിനിമയിലെത്തിയ താരമാണ് സ്വാസിക. കട്ടപ്പനയിലെ ഋതിക് റോഷന്, പൊറിഞ്ചു മറിയം ജോസ്, ഇഷ്ക്, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, വാസന്തി എന്നിവ സ്വാസികയുടെ എടുത്തു പറയേണ്ട ചിത്രങ്ങളാണ്. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2019 ലെ മികച്ച സ്വഭാവനടിയ്ക്കുള്ള പുരസ്കാരം സ്വാസിക സ്വന്തമാക്കിയിരുന്നു.
about swasika
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...